ഇരിട്ടി ചാവശ്ശേരിയിൽ തെരുവ് നായകളുടെ അക്രമത്തിൽ മദ്റസ വിദ്യാർത്ഥിക്ക് പരിക്ക്

ഇരിട്ടി: ചാവശ്ശേരി കുറുങ്കുളത്ത് തെരുവ് നായകളുടെ അക്രമത്തിൽ മദ്റസ വിദ്യാർത്ഥിക്ക് പരിക്ക്. നൂറുൽ ഹുദ മദ്റസ വിദ്യാർത്ഥി മുഹമ്മദ് സിനാനെയാണ് മദ്റസ കഴിഞ്ഞു പോകുന്നതിനിടെ നായ ആക്രമിച്ചത് പരിക്കേറ്റ സിനാനെ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.