ബംഗലുരുവില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചു ; ഇന്ത്യയില്‍ ആദ്യകേസ് എട്ട് മാസം പ്രായമുള്ള കുഞ്ഞില്‍

Share our post

ബെംഗളൂരു: ഇന്ത്യയില്‍ ആദ്യത്തെ എച്ച്എംപിവി കേസ് ബംഗലുരുവില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. എവിടെ നിന്നുമാണ് ആദ്യകേസെന്ന് വ്യക്തമായിട്ടില്ല.കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തതിനാല്‍ രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ചൈനീസ് വേരിയന്റ് ആണോ എന്നതിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.ശക്തമായ പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി പരിശോധന നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. 2001ലാണ് ആദ്യമായി കണ്ടെത്തിയ എച്ച്എംപിവിയെ ന്യുമോണിയ വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ്.കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!