KELAKAM
കേളകത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
കേളകം: പെന്ഷന് തുക നല്‍കാത്തതില്‍ അമ്മയെ മര്‍ദ്ദിച്ച മകന് അറസ്ററില്‍. കേളകം ചെട്ടിയാംപറമ്പ് സ്വദേശി വിലങ്ങുപാറ രാജു (70) വിനെയണ് 94 വയസുളള അമ്മയെ മര്‍ദ്ദിച്ചതിന് കേളകം പേലീസ് അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ് 126(2), 115(2), 110, 296 എന്നീ വകുപ്പുകളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ പരാതിയിലാണ് മകനെതിരെ കേസ് എടുത്തിരിക്കുന്നത്.
KELAKAM
അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ അധികൃതർ; തകർന്നിട്ട് രണ്ട് വർഷം
പാറത്തോട്∙ കുഴിയിൽ വീണ് അപകടം കൂടുമ്പോഴും അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ മരാമത്ത് വകുപ്പ്. റോഡ് തകർന്നിട്ട് 2 വർഷം കഴിഞ്ഞു. അടക്കാത്തോട് മുതൽ പാറത്തോട് വാട്ടർ ടാങ്ക് വരെയുള്ള പാതയാണ് തകർന്നത്. കേളകം പഞ്ചായത്തിലെ പകുതിയിൽ അധികം ജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വാട്ടർ ടാങ്കിന് സമീപം വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.പല വാഹനങ്ങളും കുഴിയിൽ ചാടി കേടുപാടുകൾ സംഭവിക്കുന്നതും വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കേളകം ടൗൺ മുതൽ രണ്ട് കിലോമീറ്റർ പാത മെക്കാഡം ടാറിങ് നടത്തിയതാണ്. ഇല്ലിമുക്ക് വരെ റോഡിന് വലിയ കുഴപ്പങ്ങളില്ല. അവശേഷിച്ച ആറ് കിലോമീറ്റർ റോഡ് പൂർണമായി തകർന്നു. അറ്റകുറ്റപ്പണികൾ പോലും നടത്താൻ ശ്രമിക്കുന്നില്ല. പൂർണമായി മെക്കാഡം ടാറിങ് നടത്തി സംരക്ഷിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
KELAKAM
ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയഞ്ചാൽ ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. ആറളം വനാതിർത്തിയിലെ വിശാലമായ മുട്ടുമാറ്റിയിലെ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും പെരുകി.വൈകീട്ടോടെ കാട്ടാനകൾ പുഴയിലെത്തി വെള്ളം കുടിച്ച് മദിക്കുന്നത് പതിവായതോടെ എതിർകരയിലെ ആന മതിലിന് മീതെ ആനക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ഗ്രാമവാസികളും വിനോദ സഞ്ചാരികളും.ശനിയാഴ്ച രാവിലെ വളയഞ്ചാൽ പാലത്തിന് സമീപം വട്ടമിട്ടത് രണ്ട് കാട്ടാനകളാണ്.
KELAKAM
വേണം ജലസുരക്ഷ: വേനൽ കടുത്തതോടെ മലയോരത്തെ പുഴകൾ വരൾച്ചയിലേക്ക്
കേളകം: മഴക്കാലം വിടവാങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂവെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരണ്ട് ഇടമുറിഞ്ഞു തുടങ്ങി. പുഴകളിലെ ജലവിതാനം താഴ്ന്നതോടെ കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ജലവിതാനം താഴ്ന്നു.പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ജലവിതാനം താഴ്ന്നു ഇടമുറിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴക്കാലം നീണ്ടു നിന്നത് വരൾച്ച കുറക്കുന്നതിന് സഹായമായെങ്കിലും വേനൽ കടുത്തതോടെ പൊടുന്നനെ പുഴകളിലെ ജലവിതാനം താഴുകയാണ്.
മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ബാവലി, ചീങ്കണ്ണി പുഴകളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വേണം ജലസുരക്ഷ രൂക്ഷമാകുന്ന വരൾച്ചയെ തടയുന്നതിന് താൽക്കാലിക, സ്ഥിരം ജലസുരക്ഷ പദ്ധതികൾ ആവശ്യമാണ്. താൽക്കാലിക പദ്ധതികളിൽ പ്രധാന പുഴകൾക്കും തോടുകൾക്കും കുറുകെ തടയണ കെട്ടി പുഴയിലെ ജലവിധാനം ഉയർത്തി സമീപത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലവിധാനം ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കേളകം പഞ്ചായത്തിലെ രണ്ടു പ്രധാന കുടിവെള്ള പദ്ധതികൾ ഒന്ന് പാറത്തോട് കുടിവെള്ള പദ്ധതിയും മറ്റൊന്ന് കേളകം ടൗൺ കുടിവെള്ള പദ്ധതിയുമാണ്. ഇതിന് രണ്ടിനും സ്ഥിരം തടയണക.ൾ നിർമിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു