യൂത്ത് കോൺഗ്രസ് പേരാവൂർ താലൂക്കാസ്പത്രിക്ക് മുന്നിൽ പ്രതീകാത്മക ഒ.പി നടത്തി

പേരാവൂർ : പേരാവൂർ താലൂക്ക് ആസ്പത്രിയിൽ രാത്രി ഒ.പി നിർത്തലാക്കിയ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മക ഒ.പി തുറന്ന് പ്രതിഷേധിച്ചു. പേരാവൂർ താലൂക്ക് ആസ്പത്രിയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് നടന്ന സമരം ജില്ല ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷനായി.ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജിബിറ്റ് ജോബ്, ആദർശ് തോമസ്, സി.കെ അർജുൻ, റെജിനോൾസ് മൈക്കിൾ, ശരത് ചന്ദ്രൻ, എബിൻ പുന്നവേലിൽ, ഡോണി ജോസഫ്, നുറുദ്ദീൻ മുള്ളേരിക്കൽ, റാഷിദ് പുന്നാട്, പി.ശരത്, വി.എം രഞ്ജുഷ , ഫൈനാസ് കായക്കൂൽ, കെ.വി. ലൈജു , അശ്വന്ത് സത്യ എന്നിവർ സംസാരിച്ചു.