പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

പേരാവൂർ :താലൂക്ക് ആസ്പത്രിയിൽ രാത്രികാല അതൃഹിത വിഭാഗം നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷനായി. രാത്രികാല അത്യാഹിത വിഭാഗം പുന: സ്ഥാപിക്കുക, നിർത്തലാക്കിയ സൗജന്യ പദ്ധതികൾ പുനരാരംഭിക്കുക, ആസ്പത്രിയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ടി.സുമി, ജില്ല ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, എബിൻ പുന്നവേലി, ജിബിറ്റ് ജോബ് , ടോണി വർഗ്ഗീസ്, ആദർശ് തോമസ്, അമൽ മാത്യു, സുനിൽ കുര്യൻ,റജിനോൾഡ് മൈക്കിൾ, ജോബിഷ് ജോസഫ്, സജീർ പേരാവൂർ, ജോർജ് കുട്ടി, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.