MATTANNOOR
പഴശ്ശി ജലസേചന പദ്ധതി: കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും
പഴശ്ശി: ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487.
MATTANNOOR
പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും
മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന് മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Breaking News
മട്ടന്നൂർ നടുവനാട് സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും വാടകയ്ക്ക് നിടിയാഞ്ഞിരത്ത് താമസിക്കുകയായിരുന്നു.
MATTANNOOR
മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ വയനാട് സ്വദേശി അറസ്റ്റിൽ
മട്ടന്നൂർ :മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി സി.എ. സക്കരിയ യെയാണ് മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്മട്ടന്നൂരിലെ മാഞ്ഞു ബസാർ സൂപ്പർ മാർക്കറ്റിലും എം.എ വെജിറ്റബിൾ കടയിലുമാണ് മോഷണം നടത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു