Kerala
ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു
മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം.പൊക്രാന്‍ 1 (സ്‌മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ചിദംബരം. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ചിദംബരത്തെ ആണവരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.
Kerala
സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടര്‍മാര്‍
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Kerala
എച്ച്.എം.പി.വി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമ ന്ത്രാലയം സ്ഥിരീകരിച്ചു.രോഗപ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായം ഉള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വ്യാപകമായി പടർന്നിരുന്നില്ല.എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക.ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കും എങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അപകട സാധ്യതയുണ്ട്.ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോക ആരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.
Kerala
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില; മൂന്നാറിലെ തണുപ്പ് മൈനസില്‍ തൊട്ടു
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ദേവികുളം ഒ.ഡി.കെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണു. ചെണ്ടുവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസും സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. ഡിസംബര്‍ 24-ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു