Connect with us

Kerala

ഇന്ത്യ ചുട്ടുപൊള്ളുന്നു; റെക്കോര്‍ഡുകള്‍ മറികടന്ന് ചൂട്

Published

on

Share our post

പോയ വർഷം രാജ്യം അഭിമുഖീകരിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും കാഠിന്യമേറിയ ചൂട്. 1901ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയതില്‍ വെച്ച് എറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024 എന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐഎംഡി) റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബർ, ഡിസംബർ മാസങ്ങള്‍ ഏറ്റവും ചൂടേറിയ സമയമായിരുന്നുവെന്നും 123 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസങ്ങളായിരുന്നു ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിന് മുന്‍പ് 2016 ആയിരുന്നു ഏറ്റവും ചൂടേറിയ വര്‍ഷമായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. വാര്‍ഷിക ശരാശരി അനുസരിച്ച് 2016ലേയും 2024 ലേയും ശരാശരി താപനില തമ്മിലുള്ള വ്യത്യാസം 0.11 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍. World Weather Attribution നും Climate Central ലും ചേർന്നാണ് പഠനം നടത്തിയത്.യു.പി.യിലെയും രാജസ്ഥാന്റെയും ചില ഭാഗങ്ങള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ ബിഹാര്‍ പോലെയുള്ള കിഴക്കന്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ എന്നിവയൊഴികെ ഇന്ത്യയിലെ മിക്കയിടത്തും രാത്രി താപനില സാധാരണയിലും കൂടുതലായിരുന്നുവെന്ന് ഐ.എം.ഡി അറിയിക്കുന്നു.


Share our post

Kerala

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടര്‍മാര്‍

Published

on

Share our post

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

എച്ച്.എം.പി.വി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം

Published

on

Share our post

രാജ്യത്ത് ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമ ന്ത്രാലയം സ്ഥിരീകരിച്ചു.രോഗപ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായം ഉള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വ്യാപകമായി പടർന്നിരുന്നില്ല.എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക.ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കും എങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അപകട സാധ്യതയുണ്ട്.ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോക ആരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.


Share our post
Continue Reading

Kerala

ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില; മൂന്നാറിലെ തണുപ്പ് മൈനസില്‍ തൊട്ടു

Published

on

Share our post

മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ദേവികുളം ഒ.ഡി.കെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണു. ചെണ്ടുവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസും സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. ഡിസംബര്‍ 24-ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്.


Share our post
Continue Reading

Trending

error: Content is protected !!