India
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന് ഭേദഗതി നിയമം മുഖേന1949 ലെ ബാങ്കിംഗ് റിലേഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.ഇത് പ്രകാരം ബി ആര് ആക്ട് 1949 ലെ വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക് ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല.1949 ലെ ബാങ്കിംഗ് നിയമത്തിന്റെ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ബി ആര് ആക്ട് 19 49 സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
1949 ലെ ബി ആര് ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്.ബിഐ ചൂണ്ടിക്കാട്ടുന്നു.ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ അറിയിക്കുന്നുണ്ട് .ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരീക്ഷ ഇല്ല.അത്തരം സഹകരണ സംഘങ്ങള്‍ ഒരു ബാങ്ക് ആണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും ഇടപാടുകള്‍ നടത്തുന്നതിനുമുമ്ബ് ആര്.ബി.ഐ നല്കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാന്‍ ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.https:// www.rbi.in/common person/English/scripts/Banks InIndia.aspx
India
രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങാനാകില്ല- കരട് രേഖ പുറത്ത്
ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയിൽ പറയുന്നു.കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു.അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയിൽ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
India
‘ഇന്ത്യയിൽ ഇതുവരെ എച്ച്.എം.പി.വി സ്ഥിരീകരിച്ചിട്ടില്ല, ആശങ്ക വേണ്ട’
ന്യൂഡല്‍ഹി: ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍ ഇതുവരെ എച്ച്.എം.പി.വി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാന്യൂമോവൈറസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സാധാരണ എടുക്കാറുള്ള പൊതുവായ മുന്‍കരുതലുകള്‍ സ്വീകരിച്ചാൽ മതിയെന്നും ഡോ.അതുല്‍ ഗോയല്‍ പറഞ്ഞു.
എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. രാജ്യത്തിനകത്ത് ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ടെന്നും 2024 ഡിസംബറിലെ ഡാറ്റയില്‍ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.കോവിഡ് മഹാമാരി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന അഞ്ചുവര്‍ഷത്തിന് ശേഷം മറ്റൊരു ആരോഗ്യപ്രതിസന്ധി അഭിമുഖീകരിക്കുന്നു. ഇത്തവണ കോവിഡിന് സമാനമായി ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ആണ് ചൈനയില്‍ പടരുന്നത്. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉണ്ടായ ആശങ്കയ്ക്ക് സമാനമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. അജ്ഞാത വൈറസ് അതിവേഗമാണ് പടരുന്നത്. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എച്ച്എംപിവി വൈറസ് എന്താണ്?
എച്ച്എംപിവി വൈറസ് ഒരു ആര്‍എന്‍എ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്. എച്ച്എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാണ് എന്നാണ് കണ്ടെത്തല്‍. ഇത് ആവര്‍ത്തിച്ചുള്ള അണുബാധകള്‍ തടയുന്നത് ബുദ്ധിമുട്ടാക്കുന്നു. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം. കുട്ടികളും പ്രായമായവരുമാണ് ഈ രോഗത്തിന് കൂടുതല്‍ ഇരകളാകുന്നത്.
India
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം
ന്യൂഡല്‍ഹി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ക്രിസ്ത്യന്‍ മതനേതൃത്വം. ക്രിസ്ത്യാനികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപടി സ്വീകരിക്കണമെന്ന് നാനൂറില്‍ അധികം പുരോഹിതന്മാരും 30 സഭാ സംഘടനകളുടെ നേതൃത്വവും ഒപ്പിട്ട പ്രസ്താവന പറയുന്നു. ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികള്‍ക്ക് നേരെ 14 ആക്രമണങ്ങളുണ്ടായി. പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളായ തോമസ് എബ്രഹാം, ഡേവിഡ് ഒനെമിസു, ജോബ് ലോഹാര, റിച്ചാര്‍ഡ് ഹോവെല്‍, മേരി സ്കറിയ, സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, വിജയേഷ് ലാല്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്.
ഡിസംബര്‍ പകുതി വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ക്രിസ്ത്യാനികള്‍ക്കെതിരേ 720 അക്രമങ്ങള്‍ നടന്നതായി ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പിന്റെ റിപോര്‍ട്ട് പറയുന്നു. മതപരിവര്‍ത്തനം നിരോധിക്കല്‍ നിയമത്തിന്റെ ഉപയോഗം, വിദ്വേഷ പ്രചാരണം, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാതിരിക്കല് തുടങ്ങി പലതരം പീഡനങ്ങളാണ് ക്രിസ്ത്യാനികള്‍ സഹിക്കേണ്ടി വരുന്നത്. മണിപ്പൂരില്‍ 250 പേര് കൊല്ലപ്പെട്ടെന്നും 360 ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടെന്നും പ്രസ്താവന പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു