വയോജന വകുപ്പ് രൂപവത്കരിക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം

പേരാവൂർ: വാർധക്യ പെൻഷൻ അയ്യായിരമാക്കി വർധിപ്പിച്ച് കൃത്യദിവസത്തിൽ വിതരണം ചെയ്യണമെന്നും വയോജന വകുപ്പ് രൂപവത്കരിക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയോജനങ്ങൾക്കുള്ള യാത്ര ഇളവ് ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കര അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, കെ.കെ.രാമചന്ദ്രൻ, കെ.ടി.രതീശൻ, ഡോ.വി.രാമചന്ദ്രൻ, വി.പി.ചാത്തു , ജോസഫ് കോക്കാട്ട്, സി.കെ.രഘുനാഥൻ നമ്പ്യാർ, പയ്യനാടൻ നാണു എന്നിവർ സംസാരിച്ചു.
കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ ഉദ്ഘാടനം ചെയ്തു. അബ്രഹാം തോണക്കര അധ്യക്ഷനായി. സി.കെ.രഘുനാഥൻ നമ്പ്യാർ , മാലൂർ പി.കുഞ്ഞികൃഷ്ണൻ,പി.പി.ബാലൻ, സി.വി.രവീന്ദ്രൻ, ടി.പദ്മിനി, കെ.കെ.മുകുന്ദൻ, പി.വി.പദ്മനാഭൻ, അഗസ്റ്റിൻ കുളത്തൂർ, എം.പി.ഭട്ടതിരിപ്പാട് എന്നിവർ സംസാരിച്ചു. ജോസഫ് നമ്പുടാകം, കൂട്ട ഗോവിന്ദൻ, ഇന്ദിരാ ഭാസ്‌കരൻ എന്നിവരെ ആദരിച്ചു.