Kerala
മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയത് 32,49,756 തീർഥാടകർ; 297 കോടിയുടെ വരുമാനം
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇത് 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി. 5,66,571 പേർ തത്സമയ ഓൺലൈൻ ബുക്കിങ് വഴിയാണ് സന്നിധാനത്ത് എത്തിയത്. 74,774 തീർഥാടകർ പുല്ലുമേട് വഴി എത്തിയും ദർശനം നടത്തി. സീസൺ ആരംഭിച്ച് വ്യാഴാഴ്‌ച വരെ 35,36,576 പേരും ശബരിമലയിൽ എത്തി. തീർഥാടകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചപ്പോഴും മണ്ഡലകാലം വളരെ ഭംഗിയായി പൂർത്തിയാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും കൂട്ടായ ഇടപെടലിലൂടെ സാധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത് പറഞ്ഞു.
മണ്ഡലകാലം പൂർത്തിയായപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിലും വലിയ വർധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീർഥാടനകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 2,14,82,87,898- രൂപയായിരുന്നു. 82,23,79,781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി. അരവണ ഇനത്തിൽ 1,24,02,30,950 രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 -രൂപയായിരുന്നു. 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്കയിനത്തിൽ 80,25,74,567- രൂപയും ലഭിച്ചു. കഴിഞ്ഞ വർഷം 66,97,28,862- രൂപയായിരുന്നു കാണിക്കയിനത്തിൽ ലഭിച്ചത്. ഈ വർഷം 13,28,45,705 രൂപയുടെ വർധനവാണ് ഉണ്ടായത്.
മകരവിളക്കിനും തീർഥാടകർ കൂടുതലെത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ബോർഡും സർക്കാരും ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണത്തെ പമ്പാ സംഗമം 12ന് വൈകിട്ട് നാലിന് പമ്പാ മണപ്പുറത്ത് നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം, കാവാലം ശ്രീകുമാർ, വയലാർ ശരത്‌ചന്ദ്ര വർമ, ഡോ. എ ജി ഒലീന, ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
Kerala
സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,78,10,942 വോട്ടര്‍മാര്‍
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസര്‍. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടര്‍മാരും 1,34,41,490 പുരുഷ വോട്ടര്‍മാരുമാണ്. കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരുണ്ട്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Kerala
എച്ച്.എം.പി.വി കേസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമ ന്ത്രാലയം സ്ഥിരീകരിച്ചു.രോഗപ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായം ഉള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വ്യാപകമായി പടർന്നിരുന്നില്ല.എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക.ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കും എങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അപകട സാധ്യതയുണ്ട്.ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോക ആരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.
Kerala
ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില; മൂന്നാറിലെ തണുപ്പ് മൈനസില്‍ തൊട്ടു
മൂന്നാര്‍: വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ദേവികുളം ഒ.ഡി.കെ. ഡിവിഷനില്‍ ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഇതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീണു. ചെണ്ടുവര എസ്റ്റേറ്റില്‍ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസും സെവന്‍മല, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടും മൂന്നും ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലും ഉള്‍പ്രദേശങ്ങളിലും എത്തുന്നത്. ഡിസംബര്‍ 24-ന് ചെണ്ടുവരയില്‍ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കരുതുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു