Connect with us

THALASSERRY

കൊടുവള്ളി-എൻ.എച്ച്-മമ്പറം ലെവൽ ക്രോസ് ജനുവരി ആറ് മുതൽ അടച്ചിടും

Published

on

Share our post

തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post

THALASSERRY

മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു

Published

on

Share our post

മാ​ഹി: 20 ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മാ​ഹി ബൈ​പാ​സ് സി​ഗ്ന​ൽ സി​സ്റ്റം പു​നഃ​സ്ഥാ​പി​ച്ചു.ഡി​സ​ബ​ർ 14ന് ​രാ​ത്രി​യി​ൽ പ​ള്ളൂ​ർ ബൈ​പാ​സ് സി​ഗ്ന​ലി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ സി​ഗ്ന​ലി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​പാ​സ് പാ​ത​ക്ക് കു​റു​കെ​യു​ള്ള ചൊ​ക്ലി-​പെ​രി​ങ്ങാ​ടി റോ​ഡ് അ​ട​ച്ചു.മാ​ഹി​യി​ൽ ​നി​ന്ന് ചൊ​ക്ലി-​നാ​ദാ​പു​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന, നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് അ​ട​ച്ചി​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. എ​ട്ട് ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് സി​ഗ്ന​ലി​ന്റെ ചു​മ​ത​ല​യു​ള്ള കെ​ൽ​ട്രോ​ൺ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


Share our post
Continue Reading

THALASSERRY

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Published

on

Share our post

തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്‌ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്‌ഘാടനം ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാവും. ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി ജനുവരി ഒൻപതിന് കോടതി പരിസരത്ത്‌ പൈതൃക ചിത്രരചന സംഘടിപ്പിക്കും. 15 ചിത്രകാരന്മാർ കോടതിയുടെ ചരിത്രവും തലശ്ശേരിയുടെ പൈതൃകവും ക്യാൻവാസിൽ അടയാളപ്പെടുത്തും. പുതിയ കോടതി സമുച്ചയത്തിന്‌ മുന്നിൽ ഉച്ചക്ക് 3.30ന്‌ജില്ല സെഷൻസ്‌ ജഡ്‌ജി കെ.ടി നിസാർ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി ഫണ്ടിൽ നിന്ന്‌ 57 കോടി രൂപ വിനിയോഗിച്ചാണ്‌ എട്ടുനില കെട്ടിടം ജില്ലകോടതിക്കായി തലശ്ശേരിയിൽ സർക്കാർ നിർമിച്ചത്‌.


Share our post
Continue Reading

THALASSERRY

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

Published

on

Share our post

തലശ്ശേരി:ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും എടവണ ഫിറ്റ്‌നസ് ക്ലബ് ആൻഡ് ടി കെ ഫിറ്റ് തലശേരിയും
സംഘടിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ് കണ്ണൂർ, ശരീരസൗന്ദര്യ മത്സരം ടൗൺ ഹാളിൽ നാലിന് നടക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ രണ്ടിന് നഗരസഭാ ചെയർമാൻ കെ എം ജമുനറാണി ഉദ്ഘാടനംചെയ്യും. ജില്ലയിലെ നൂറോളം ജിമ്മുകളിൽ നിന്ന് 450 പേർ വിവിധ കാറ്റഗറികളിലായി മത്സരിക്കാനെത്തും.ഭാരനിർണയം രാവിലെ എട്ടിന് തുടങ്ങും. സംസ്ഥാന-ജില്ലാ സ്പോട്‌സ് കൗൺസിലുകളുടെ അംഗീകാരത്തോടെയാണ് മത്സരമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ടി നൗഷൽ തലശേരി, കെ പി തജ്‌വീർ, വി വിനീഷ്, പി അനഘ, എം സായന്തന, എ ജയരാജൻ, ടി കെ റിയാസ്, ടി ശ്രീജേഷ്, വിരജിത്ത് എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!