പി.വി അൻവർ യു.ഡി.എഫിലേക്ക്?;കോൺഗ്രസുമായി ധാരണയായെന്ന് സൂചന

Share our post

മലപ്പുറം: യു.ഡി.എഫ് പ്രവേശനം ലക്ഷ്യമിട്ട് സി.പി.എം-ബി.ജെ.പി നേതാക്കളെ കൂടെ കൂട്ടാൻ പി.വി അൻവറിൻ്റെ നീക്കം. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺ​ഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുകഎന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫിലെ മൂന്ന് എം.എൽ.എമാരുമായി പി.വി അൻവ‍ർ ചർച്ച നടത്തി. സംഘടനയെ ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ്ലക്ഷ്യം.ഒരു യുവ സി.പി.എം എം.എൽ.എയുമായും അൻവർ‌ സംസാരിച്ചിട്ടുണ്ട്. എൽഡിഎഫിലെ ഘടകകക്ഷി നേതാവുമായും മുതിർന്ന ബി.ജെ.പി നേതാവുമായും അൻവർ ചർച്ച നടത്തി. കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ശക്തിപ്രകടിപ്പിക്കാനുള്ള നീക്കമാണ് അൻവർ നടത്തുന്നത്.യു.ഡി.എഫ് പ്രവേശനത്തിൻ്റെ കളമൊരുങ്ങലാവും വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവ‍ർ നടത്തുന്ന ജനകീയ യാത്രയെന്നാണ് സൂചന. ഇതിൻ്റെ ഭാ​ഗമായാണ് അൻവറിൻ്റെ യാത്രയിൽ കോൺ​ഗ്രസ് ഭാരവാഹികൾ പങ്കെടുക്കുന്നതെന്നാണ് വിവരം. നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമാണ് ഈ നീക്കമെന്നാണ് സൂചന. മാനന്തവാടിയിൽ നിന്നും വഴിക്കടവ് വരെയാണ് വനനിയമ ഭേദ​ഗതി ബില്ലിനെതിരെ അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇ ടി മുഹമ്മദ് ബഷീർ എം പിയാണ് സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!