IRITTY
ഇരിക്കൂർ മാമാനിക്കുന്ന് നിലാമുറ്റം തീർത്ഥാടന പാതയുടെ ഉദ്ഘാടനം നാളെ
ഇരിക്കൂർ പാലം സൈറ്റ് മുതൽ മാമാനം നിലാമുറ്റം വരെയുള്ള തീർത്ഥാടന പാതയുടെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും എം.എൽ.എ സജീവ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 75 ലക്ഷം രൂപ ചെലവിലാണ് ഇരിക്കൂർ പാലം സൈറ്റ് മുതൽ നിലാമുറ്റം മഖാം വരെ സംസ്ഥാനപാതയോരത്ത് വളരെ മനോഹരമായ രീതിയിൽ തീർത്ഥാടന പാത ഒരുക്കിയത് 4, 1, 2025 നാളെ രാവിലെ 9 മണിക്ക് ഇരിക്കൂർ പാലം സൈറ്റിൽ വച്ച് ഇരിക്കൂറിന്റെ എം.എൽ.എ അഡ്വ ശ്രീ സജീവ് ജോസഫിന്റെ അധ്യക്ഷതയിൽ കെസി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും
IRITTY
ആറളം ഫാം പുനരധിവാസം; ജീവനോപാധി ഉറപ്പാക്കാൻ ലേബർ ബാങ്ക്
കേളകം: ആറളം ഫാമിൽ ആദിവാസി പുനരധിവാസ കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുന്നതിനായി ലേബർ ബാങ്ക് രൂപവത്കരിക്കുന്നു.നിലവിൽ ആറളം ഫാമില് നടപ്പാക്കുന്ന പങ്കാളിത്ത കൃഷി പദ്ധതിയിലൂടെ മുന്നൂറോളം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ കഴിയും. പദ്ധതി നടപ്പാക്കാൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നത് ലേബർ ബാങ്കിലൂടെയാണ്. ഓരോ തൊഴിലാളിയുടെയും നൈപുണ്യം മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ നൽകാനുള്ള സംവിധാനം ഒരുക്കും.പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടുകൂടി ആദിവാസി പുനരുധിവാസ മിഷനിലൂടെ നിലവിൽ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ശേഷി മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ നൽകും. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ പരിശീലനവും നൽകും. പിന്നാക്കക്കാർക്ക് പരിഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുക.ആറളം ഫാം മാനേജിങ് ഡയറക്ടർ ലേബർ ബാങ്കിന്റെ ചെയർമാനും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളുമായിരിക്കും. തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ ലേബർ ബാങ്കിലൂടെ പരിഹരിക്കും.ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് എൻ.എസ്.എസ് യൂനിറ്റ് സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാമ്പ് നടത്തും.
IRITTY
ലക്ഷ്യത്തിലേക്ക് വെടിയുതിർത്ത് കുട്ടിപ്പട്ടാളം
ഇരിട്ടി:കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്ന്നു കിടന്ന് ഉന്നംവച്ച് കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ പിറകിൽ നാനൂറിൽപ്പരം കാഡറ്റുകളുടെ കൈയടി. പരിശീലകരായി എത്തിയ സൈനികരുടെയും എൻസിസി ഓഫീസർമാരുടെയും ‘വെൽഡൺ’ വിളി പിന്നാലെ.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ സമാപിച്ച പത്ത് നാളത്തെ സി.എ.ടി.സി എൻസിസി ക്യാമ്പ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നുമെത്തിയ 468 എൻസിസി കാഡറ്റുകൾക്ക് ദേശസുരക്ഷയുടെ പ്രതിരോധ പാഠങ്ങൾ പകർന്നു നൽകി. ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുതൽ ബിരുദ വിദ്യാർഥികൾ വരെയായി 236 പെൺകുട്ടികൾ തോക്കേന്തി കാഞ്ചി വലിച്ച് ലക്ഷ്യത്തിലേക്ക് വെടിയുണ്ട പായിച്ച ആവേശവുമായാണ് ക്യാമ്പിൽനിന്ന് മടങ്ങുന്നത്. ഒപ്പമുണ്ടായിരുന്ന 232 ആൺകുട്ടികൾക്കും ക്യാമ്പ് ഹരമായി.
തലശേരി വൺ കേരള ആർടിലറി ബാറ്ററിക്ക് കീഴിലാണ് തലശേരി ബ്രണ്ണൻ കോളേജ് അടക്കമുള്ള കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 468 പേരാണ് അങ്ങാടിക്കടവ് ക്യാമ്പിൽ എത്തിയത്. കളരി പരിശീലനവും ഡ്രിൽ ഉൾപ്പെടെയുള്ള പാഠങ്ങളുമായിരുന്നു ക്യാമ്പിൽ. കേണൽ സഞ്ജയ് പിള്ള, ബീരേന്ദ്രകുമാർ എടന്നിവർ അടക്കമുള്ള എട്ട് ഉന്നത സൈനിക ഓഫീസർമാർ പരിശീലകരായി എത്തി. തലശേരി സിവിഎൻ കളരി സംഘമാണ് കളരിമുറകളിൽ പരിശീലനം നൽകിയത്. കായിക പരിശീലനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എസ് കെ നായരും സ്ത്രീശാക്തീകരണത്തെക്കുറിച്ച് ഡോ. രാമശക്തിയും ലഹരിവിരുദ്ധ വിഷയത്തിൽ അഡ്വ. ഷീജാ ഇമ്മാനുവലും ഡോ. ജോ ജയിംസും ക്ലാസെടുത്തു. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
മറക്കില്ല, ക്യാമ്പനുഭവങ്ങൾ
നാനൂറിൽപ്പരം എൻസിസി കാഡറ്റുകൾക്കും പരിശീലകരായി എത്തിയ ഉന്നത സൈനികർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി ആതിഥേയത്വം വഹിച്ച അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് അധികൃതരുടെ സഹായവും പിന്തുണയും മറക്കാനാവാത്ത അനുഭവമാണെന്ന് പരിശീലനത്തിന് ചുക്കാൻ പിടിച്ച എൻസിസി ഓഫീസർമാരായ പി ജെ സഞ്ജു, എൻ രാജീവൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക് പ്രതിരോധ സേനാ സേവനത്തിൽ ഭാവിയിൽ വഴിത്തിരിവായേക്കാവുന്ന നിലയിലുള്ള സംയോജിത വാർഷിക പരിശീലന ക്യാമ്പ് നടത്താൻ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് കോളേജ് അധികൃതർ ഒരുക്കിയതെന്നും ക്യാമ്പ് അംഗങ്ങളും അറിയിച്ചു.
IRITTY
മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ
ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടുപിടിച്ച് മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത് . ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങൾക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കല്ലുമുട്ടിയിൽ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.ഒരുമ റെസ്ക്യൂ ടീമിന്റെ വള്ളിത്തോടിൽ നിർമിച്ച പാർക്കുകളിൽ ഒന്ന് ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി ‘ഒരുമ ചില്ല’ എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്.എച്ച്.സിക്ക് സമീപവുമാണ് മറ്റു രണ്ട് പാർക്കുകൾ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.
കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.ഇരിട്ടിയിൽ ഏറെ സന്ദർശകർ എത്തുന്ന പെരുമ്പറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കിൽ കുടുംബസമേതം എത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു