Connect with us

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

Published

on

Share our post

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്.ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ എസ്. ജയചന്ദ്രന്‍ നായര്‍ രചിച്ച ‘റോസാദലങ്ങള്‍’ എന്ന പുസ്തകം ലോകസാഹിത്യത്തിലെ ക്ലാസിക്കുകളായ കൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി. നിരൂപകനെന്ന നിലയിലും അതുല്യസംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു.ഷാജി എന്‍. കരുണിന്റെ വിഖ്യാത ചലച്ചിത്രങ്ങളായ പിറവി, സ്വം എന്നീ സിനിമകളുടെ തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പിറവി എന്ന ചിത്രത്തിന്റെ കഥയ്ക്ക് പുറമെ നിര്‍മിച്ചതും അദ്ദേഹമായിരുന്നു. 1957-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെ. ബാലകൃഷ്ണന്റെ കൗമുദിയിലാണ്‌ ജയചന്ദ്രന്‍ നായര്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. സമകാലിക മലയാളം വാരിക ആരംഭിച്ചത് മുതല്‍ നീണ്ട 15 വര്‍ഷക്കാലം അതിന്റെ എഡിറ്ററായിരുന്നു.പുഴകളും കടലും, അലകളില്ലാത്ത ആകാശം, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍, വെയില്‍ത്തുണ്ടുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. കെ.ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എം.വി പൈലി ജേണലിസം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ പ്രദക്ഷിണവഴികള്‍’ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.


Share our post

Kerala

വിസ വേണ്ട; ഈ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 195 രാജ്യങ്ങളിൽ കറങ്ങാം

Published

on

Share our post

ശക്തമായ പാസ്‌പോര്‍ട്ട് എന്നാല്‍ എന്താണ്? പാസ്‌പോര്‍ട്ടിന്റെ വില എങ്ങനെയാണ് അളക്കുക? ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് സിങ്കപ്പുര്‍ പാസ്‌പോര്‍ട്ടിനെയാണ്. മുന്‍കൂര്‍ വിസയില്ലാതെ ഏറ്റവുമധികം രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കരുത്തളക്കുന്നത്. സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുക.

ജപ്പാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. ഫിന്‍ലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഫ്രാന്‍സും ജര്‍മ്മനിയും ചേര്‍ന്ന് പങ്കിട്ടു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കാനഡയും യു.എസ്.എയും യു.എ.ഇയും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പട്ടികയില്‍ 85ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പടി പുറകിലായാണ് ഇത്തവണ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2021 ന് ശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2021 ല്‍ ഇന്ത്യ 90ാം സ്ഥാനത്തായിരുന്നു. 2006ല്‍ 71ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

പട്ടികയില്‍ 106ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേതാണ് ഈ വര്‍ഷവും ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്. 26 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാനാവുക. സിറിയയും ഇറാഖുമാണ് അഫ്ഗാന്റെ തൊട്ട് മുന്നിലുള്ളത്. രാജ്യങ്ങളുടെ രാഷ്ട്രീയ സുസ്ഥിരത, സംഘര്‍ഷങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, സര്‍ക്കാരുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വിലയിരുത്തിയാണ് വിസ രഹിത പ്രവേശനം അനുവദിക്കുക.


Share our post
Continue Reading

Kerala

സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Published

on

Share our post

തിരുവനന്തപുരം: സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം.റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നില്ല. ഇതോടെ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു


Share our post
Continue Reading

Kerala

ജപ്തിക്കായി ബാങ്ക് ഉദ്യോ​ഗസ്ഥരെത്തി; വീട്ടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് പട്ടാമ്പി കീഴായൂർ സ്വദേശി ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനിടെ, പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോ​ഗസ്ഥർ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!