രാജേന്ദ്ര ആർലേക്കർ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

Share our post

തിരുവനന്തപുരം : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് നിതിൻ മധു ​ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. രാജ്യഭവനിലായിരുന്നു ചടങ്ങ് നടന്നത്. രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി മറ്റു മന്ത്രിമാരെ പരിചയപ്പെടുത്തി.ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സ്പീക്കർ എ എൻ ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, എംപിമാരായ എ എ റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!