Kerala
ഒന്ന് വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചാല്‍ മാത്രം മതി, സര്‍ക്കാര്‍ തരും 2500 രൂപ; മാലിന്യം തള്ളുന്നവര്‍ക്ക് കുരുക്ക്
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിച്ചാല്‍ പാരിതോഷികം.ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന് വാട്‌സ്‌ആപ്പ് നമ്ബറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടി നമ്ബർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്.ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാല്‍ അതില്‍ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങള്‍ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ്.
ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയല്‍ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തില്‍ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങള്‍ എത്ര വലുതായാലും ചെറുതായാലും ബിന്നുകളില്‍ ഇടുകയോ വീടുകളില്‍ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങള്‍ക്ക് കൈമാറുകയോ വേണം. എന്നാല്‍ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട്, നിയമനടപടികളും ശക്തമാക്കുകയാണ്.
Kerala
വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും
വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്‌ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Kerala
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം.എല്‍.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു