ജെ.ഇ.ഇ മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

Share our post

ജെ.ഇ.ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന് നടത്തും. ജെ.ഇ.ഇ മെയിൻസ് സെഷൻ 1ൻ്റെ പൂർണ്ണമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും http:// jeemain.nta.nic.in ൽ പരിശോധിക്കാം.JEE മെയിൻസ് 2025 അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. JEE മെയിൻ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് 2025 ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ പുറത്തിറക്കും . അപേക്ഷകർക്ക് അവരുടെ ജെഇഇ മെയിൻ പരീക്ഷാ നഗരവും തീയതിയും അറിയിപ്പ് സ്ലിപ്പിലൂടെ പരിശോധിക്കാം.പരീക്ഷ ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പ് NTA JEE മെയിൻ അഡ്മിറ്റ് കാർഡ് പുറത്തിറക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ JEE മെയിൻ 2025 ലോഗിൻ ഉപയോഗിക്കാം.ഷെഡ്യൂൾ അനുസരിച്ച്, JEE മെയിൻ 2025 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടത്തും. JEE മെയിൻ 2025 പേപ്പർ 2 പരീക്ഷ ജനുവരി 30-ന് നടത്തും.ഉദ്യോഗാർത്ഥികളെ അവരുടെ നഗരവും പരീക്ഷാ തീയതിയും അറിയിക്കും. JEE മെയിൻസ് 2025 പരീക്ഷ ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടത്തുക. പരീക്ഷ ഹാളിൽ എത്തുന്ന വിദ്യാർത്ഥികൾ അവരുടെ JEE മെയിൻ അഡ്മിറ്റ് കാർഡ്, ഒരു ഫോട്ടോ, ഐഡി പ്രൂഫും കയ്യിൽ കരുതണം. സെഷൻ 1 പരീക്ഷ ഇന്ത്യക്ക് പുറത്തുള്ള 15 നഗരങ്ങൾ ഉൾപ്പെടെയാണ് നടത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!