Connect with us

PERAVOOR

അത്യാഹിത വിഭാഗം ; മുസ്ലിംലീഗ് പ്രതിഷേധ ധർണ നടത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർത്തലാക്കിയ രാത്രികാല അത്യാഹിത വിഭാഗം  പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ലീഗ് മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാവുംപടി അധ്യക്ഷനായി. പൂക്കോത്ത് സിറാജ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. ഇബ്രാഹിം, ബി.കെ.സക്കരിയ,ഹംസ തറാൽ, പൂക്കോത്ത് റജീന സിറാജ്, സി.പി.ഷഫീഖ്,സമദ് താഴ്മടം, സലാം പാണബ്രോൻ, പി. പി.ഷമാസ്, കെ. സി.ഷബീർ എന്നിവർ സംസാരിച്ചു.


Share our post

PERAVOOR

ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും

Published

on

Share our post

പേരാവൂർ : മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അദ്ദേഹം. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷനായി.ഗുരുസ്വാമിമാരായ ബാലൻ സ്വാമി, ശങ്കരൻ സ്വാമി, ചന്ദ്രൻ കുണ്ടൻകാവ്, ഗോപി കുണ്ടേൻ കാവ്, എന്നിവരെ ആദരിച്ചു.തോമസ് പാറക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ , സി.ജെ. മാത്യു, സി. വി.വർഗീസ്, ജോണി ചിറമ്മേൽ, ഷിബു പുതുശ്ശേരി, രാജു പാറനാല്‍, ജോസഫ് ഓരത്തേൽ , കുന്നുംപുറത്ത് അപ്പച്ചൻ ,ബിനോയി കദളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

Published

on

Share our post

പേരാവൂർ :താലൂക്ക് ആസ്പത്രിയിൽ രാത്രികാല അതൃഹിത വിഭാഗം നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷനായി. രാത്രികാല അത്യാഹിത വിഭാഗം പുന: സ്ഥാപിക്കുക, നിർത്തലാക്കിയ സൗജന്യ പദ്ധതികൾ പുനരാരംഭിക്കുക, ആസ്പത്രിയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ടി.സുമി, ജില്ല ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, എബിൻ പുന്നവേലി, ജിബിറ്റ് ജോബ് , ടോണി വർഗ്ഗീസ്, ആദർശ് തോമസ്, അമൽ മാത്യു, സുനിൽ കുര്യൻ,റജിനോൾഡ് മൈക്കിൾ, ജോബിഷ് ജോസഫ്, സജീർ പേരാവൂർ, ജോർജ് കുട്ടി, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ താലൂക്ക് ആസ്പത്രിയിലേക്ക് എസ്.ഡി.പി.ഐയുടെ പ്രതിഷേധ മാർച്ച്

Published

on

Share our post

പേരാവൂർ : താലൂകാസ്പത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം മുഴുവൻ സമയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എസ്. ഡി .പി .ഐ പേരാവൂർ മണ്ഡലം കമ്മിറ്റി താലൂക് ആസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്റ് ഫയാസ് പുന്നാട്, മണ്ഡലം കമ്മിറ്റി അംഗം സി.എം.നസീർ , എ.പി.മുഹമ്മദ്,മുഹമ്മദ് വിളക്കോട് ,റയീസ് നാലകത്ത്, റഫീഖ് കാട്ടുമാടം, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!