ചെസ് പരിശീലന ക്യാമ്പ്; രജിസ്‌ട്രേഷനും രക്ഷിതാക്കൾക്കുള്ള ക്ലാസും

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും സംഘടിപ്പിക്കുന്ന ചെസ് പരിശീലന ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷനും രക്ഷിതാക്കൾക്കുള്ള ക്ലാസും നടന്നു. ഗുഡ് എർത്ത് ചെസ് കഫെയിൽ പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് ഉദ്ഘാടനം ചെയ്തു. വി.യു.സെബാസ്റ്റ്യൻ അധ്യക്ഷനായി. ഡോ.കെ.ബി.ദേവദാസ് മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ.വി.ബാബു, എ.പി.സുജീഷ്, എം.എഫ്.എ ഡയറക്ടർ എം.സി.കുട്ടിച്ചൻ, കോട്ടയൻ ഹരിദാസ്, പി.പുരുഷോത്തമൻ, കെ.ആർ.ബിജു, അബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.