Connect with us

Kerala

പൊലീസ് കോൺസ്റ്റബിൾ എക്സൈസ് ഓഫീസർ; പി.എസ്‍.സി വിജ്ഞാപനം ഉടൻ

Published

on

Share our post

തിരുവനന്തപുരം : കേരള പൊലീസിലെ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ), എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റവും) ഉൾപ്പെടെ 69 കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, ജില്ലാതലം, എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം, എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലാണ് വിജ്ഞാപനം.

പ്രധാന തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫ. ഇൻ സൈക്യാട്രി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ അനാട്ടമി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഗവ.പോളിടെക്നിക് കോളേജുകൾ), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) അസിസ്റ്റന്റ് ടൗൺപ്ലാനർ, തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്) അസിസ്റ്റന്റ് എൻജിനിയർ (ഡിപ്പാർട്ട്മെന്റൽ ക്വോട്ട), ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും തസ്തികമാറ്റവും), നിയമ വകുപ്പിൽ (ഗവ. സെക്രട്ടറിയറ്റ്) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റവും), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് 2, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (നേരിട്ടും തസ്തികമാറ്റവും), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്), സെക്കൻഡ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ, സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ട്രേസർ.

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റവും), പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2, വിവിധ ജില്ലകളിൽ തദ്ദേശ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്, വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ), എറണാകുളം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ. 10. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തികമാറ്റം).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലികമ്യൂണിക്കേഷൻസ്) (പട്ടികവർഗം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/വർ​ഗം), കോഴിക്കോട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം, പട്ടികവർ​ഗം), എറണാകുളം ജില്ലയിൽ അച്ചടി വകുപ്പിൽ ബൈൻഡർ ഗ്രേഡ് 2 (പട്ടികവർ​ഗം).അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (535/2023), ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്പർവൈസർ (693/2023) എന്നീ തസ്തികകളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടിക ഉടൻ

പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (കെമിസ്ട്രി, 633/2023), ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (582/2023), ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് ( 524/2023), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ (297/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി)( 645/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്) ( 649/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ) ( 653/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്) ( 652/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) ( 662/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ) ( 647/2023), സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ) ( 277/2023), സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ (ജനറൽ കാറ്റഗറി, 432/2023) തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

പൊലീസ് സർവീസ് വകുപ്പിൽ ഫോട്ടോഗ്രാഫർ (668/2022) തസ്തികയിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.


Share our post

Kerala

മണ്ഡലകാലത്ത്‌ ശബരിമലയിൽ എത്തിയത്‌ 32,49,756 തീർഥാടകർ; 297 കോടിയുടെ വരുമാനം

Published

on

Share our post

ശബരിമല: മണ്ഡലകാലത്ത്‌ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ്‌ ശബരിമലയിൽ ദർശനം നടത്തിയത്‌. കഴിഞ്ഞ വർഷം ഇത്‌ 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി. 5,66,571 പേർ തത്സമയ ഓൺലൈൻ ബുക്കിങ്‌ വഴിയാണ്‌ സന്നിധാനത്ത് എത്തിയത്. 74,774 തീർഥാടകർ പുല്ലുമേട് വഴി എത്തിയും ദർശനം നടത്തി. സീസൺ ആരംഭിച്ച്‌ വ്യാഴാഴ്‌ച വരെ 35,36,576 പേരും ശബരിമലയിൽ എത്തി. തീർഥാടകരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചപ്പോഴും മണ്ഡലകാലം വളരെ ഭംഗിയായി പൂർത്തിയാക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും കൂട്ടായ ഇടപെടലിലൂടെ സാധിച്ചെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.

മണ്ഡലകാലം പൂർത്തിയായപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച്‌ വരുമാനത്തിലും വലിയ വർധനവുണ്ടായി. 2,97,06,67,679 രൂപയാണ് ശബരിമല മണ്ഡല തീർഥാടനകാലത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 2,14,82,87,898- രൂപയായിരുന്നു. 82,23,79,781 രൂപയുടെ വരുമാന വർധനവ് ഇത്തവണ ഉണ്ടായി. അരവണ ഇനത്തിൽ 1,24,02,30,950 രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1,01,95,71,410 -രൂപയായിരുന്നു. 22,06,59,540 രൂപയാണ് അധികമായി ലഭിച്ചത്. കാണിക്കയിനത്തിൽ 80,25,74,567- രൂപയും ലഭിച്ചു. കഴിഞ്ഞ വർഷം 66,97,28,862- രൂപയായിരുന്നു കാണിക്കയിനത്തിൽ ലഭിച്ചത്. ഈ വർഷം 13,28,45,705 രൂപയുടെ വർധനവാണ്‌ ഉണ്ടായത്‌.

മകരവിളക്കിനും തീർഥാടകർ കൂടുതലെത്തുമെന്നാണ്‌ ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ്‌ ബോർഡും സർക്കാരും ഏറ്റെടുത്തിരിക്കുന്നത്‌. ഇത്തവണത്തെ പമ്പാ സംഗമം 12ന്‌ വൈകിട്ട്‌ നാലിന്‌ പമ്പാ മണപ്പുറത്ത്‌ നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം, കാവാലം ശ്രീകുമാർ, വയലാർ ശരത്‌ചന്ദ്ര വർമ, ഡോ. എ ജി ഒലീന, ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുക്കുമെന്നും പി എസ്‌ പ്രശാന്ത്‌ പറഞ്ഞു.


Share our post
Continue Reading

Kerala

ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു

Published

on

Share our post

മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം.പൊക്രാന്‍ 1 (സ്‌മൈലിങ് ബുദ്ധ), പൊക്രാന്‍ 2 (ഓപ്പറേഷന്‍ ശക്തി) ആണവ പരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു ചിദംബരം. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായും ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ച ചിദംബരത്തെ ആണവരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ രാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.


Share our post
Continue Reading

Kerala

വനംവകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ വിജ്ഞാപനം; പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് അവസരം

Published

on

Share our post

കേരള സര്‍ക്കാരിന് കീഴില്‍ വനംവകുപ്പില്‍ ജോലി നേടാന്‍ അവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള്‍ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും, ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 29.

തസ്തിക & ഒഴിവ്

കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോറസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.

CATEGORY NO: 524/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26,500 രൂപ മുതല്‍ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

23 വയസ് മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2001നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.

All candidates must have a valid Motor Driving licence endorsed for all types of transport vehicles (LMV, HGMV & HPMV) and experience of not less than 3 years in driving motor vehicles.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
Help Desk
Working Hours only)
0471-2546400
0471-2546401
0471-2447201
0471-2444428
0471-2444438


Share our post
Continue Reading

Trending

error: Content is protected !!