കണ്ണൂരിൽ ദേവീപ്രതിമക്കു മുന്നിൽ അശ്ലീല പ്രകടനം: രണ്ടുപേരെ പിടികൂടി

മയ്യിൽ: ക്ഷേത്ര ക്കുളത്തോട് ചേർന്ന് പ്രതിഷ്ഠിച്ച ദേവീ പ്രതിമകൾക്കു മുന്നിൽ അശ്ലീല പ്രകടനം നടത്തിയ രണ്ട് പേരെ മയ്യിൽ പോലീസ് പിടി കൂടി. കണ്ണാടിപ്പറമ്പ്, മയ്യിൽ സ്വദേശികളെയാണ് മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വേളം മഹാഗണപതി ക്ഷേത്രക്കുളത്തിൻരെ മതിലിനോട് ചേർന്ന് പ്രതിഷ്ഠിച്ച ദേവീ പ്രതിമകൾക്കു മുമ്പിൽ നിന്ന് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും സംഭവം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുയും ചെയ്‌തുവെന്ന പരാതിയിലാണ് നടപടി. യുവമോർച്ച ജില്ലാ സെക്രട്ടറി എം. അർജ്ജുൻ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മയ്യിൽ പോലീസ് നടപടിയെടുത്തത്.ഇരുവരും പ്രയാപൂർത്തിയെത്താത്തവരാണെന്ന് പോലീസ് അറിയിച്ചു.