Connect with us

THALASSERRY

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

Published

on

Share our post

മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥലത്തിന് കാര്യമായ വില നിശ്ചയിക്കാനോ അത് ഉറപ്പ് വരുത്താനോ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് കാരണം എന്നാണ് സ്ഥല ഉടമകൾ പറയുന്നത്.എടക്കാട് നിന്നും കുളം ബസാറിൽ നിന്നും മുഴപ്പിലങ്ങാട് മഠത്തിനടുത്ത് നിന്നും യൂത്ത് മേൽപാലത്തിന് ശേഷവും കൂടി മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലു പ്രധാന റോഡ് വഴിയാണ് വാഹനങ്ങൾ ബീച്ചിലേക്കെത്തേണ്ടത്. ഇതിൽ എടക്കാടും, മഠവും വീതിയുള്ള റോഡാണെങ്കിലും കുളം ബസാർ വഴിയും യൂത്ത് വഴിയുമാണ് ബീച്ചിലേക്ക് പ്രധാനമായും വാഹനങ്ങൾ കടന്നു പോകുന്നത്.

റെയിൽവേ ഗേറ്റ് കടന്നാണ് വാഹനങ്ങൾ ബീച്ചിലേക്ക് പോകേണ്ടത്. എന്നാൽ മണിക്കൂറിൽ നാലു തവണയെങ്കിലും ഗേറ്റടച്ചിടും. കൂടാതെ അറ്റകുറ്റപ്പണിയുടെ പേരിൽ തുടർച്ചയായി ദിവസങ്ങളോളം ഗേറ്റടച്ചിടുന്ന ദുരിതവും കൂടിയാവുമ്പോൾ ഗതാഗതക്കുരുക്ക് ദേശീയ പാതയോളം നീളുകയാണ്. റോഡ് വികസനം തുടങ്ങിയതോടെ ഒറ്റ വരിയിലെ സർവീസ് റോഡ് കാരണം ഗേറ്റടച്ചാൽ ദുരിതവും കുരുക്കും രൂക്ഷമാവുന്നു.ബീച്ച് വികസനത്തിന് വേണ്ടി കോടികൾ ചിലവിടുന്ന അധികൃതർ ബീച്ചിലേക്ക് പോകേണ്ട റോഡുകൾ വികസിപ്പിക്കുന്നതിന് ഒരു ധൃതിയും കാട്ടുന്നില്ല. കുളം ബീച്ച് റോഡ് വികസിപ്പിക്കാൻ അതാത് സർക്കാറുകൾ ഫണ്ടുകൾ നീക്കി വെക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തി പ്രദേശത്തെ കുടുംബങ്ങളെ കൂടെ നിർത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയാണ് തടസ്സമാകുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വിട്ടുകൊടുക്കാൻ കുടുംബങ്ങൾ തയാറാണെങ്കിലും മാർക്കറ്റ് വില നിശ്ചയിച്ച് നഷ്ടപരിഹാരം കൊടുക്കുക എന്നത് പ്രധാനമാണ്. ഇതിന് പഞ്ചായത്ത് മുൻകൈ എടുത്ത് ഒരു നടപടിയും സ്വീകരിക്കപ്പെടുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബീച്ചിലേക്ക് പോകുന്ന പ്രാധന റോഡായ യൂത്ത് ബീച്ച് റോഡും, കുളം ബീച്ച് റോഡും വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമ്മിച്ച ഒറ്റ വരി റോഡാണ്. ഇരു വശവും മതിലുകൾ കെട്ടിയത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ അതീവ കുരുക്കാണ് ഉണ്ടാവുന്നത്. ഇരു സൈഡിലും അൽപം ഭൂമി ഏറ്റെടുത്ത് പഞ്ചായത്ത് അർഹമായ നഷ്ട പരിഹാരം ഉടമകൾക്ക് നൽകാൻ തയാറാവുകയാണ് പ്രശ്നം പരിഹരിക്കാൻ ഏക മാർഗമെന്നും നാട്ടുകാർ പറയുന്നു.മുഴപ്പിലങ്ങാട് ബീച്ചിലേക്ക് മേൽപാലത്തിന് ഭരണാനുമതി കിട്ടിയെങ്കിലും തുടർ പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. മേൽപാലം യാഥാർഥ്യമായാലും കുളം ബീച്ച് റെയിൽവേ ഗേറ്റ് നിലനിർത്തേണ്ടതും ആവശ്യമാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളിലെ 5000 ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്നത് കുളം ബസാറിനെയാണ്. കുടുംബാരോഗ്യ കേന്ദ്രം, സ്കൂളുകൾ, പള്ളികൾ, മദ്രസ്സകൾ എന്നിവയും കുളം ബസാർ കേന്ദ്രീകരിച്ച് മേൽ പറഞ്ഞ വാർഡുകളിൽ ഉണ്ട്. മേൽപാലത്തിന്‍റെ പേരിൽ നിലവിലെ കുളം ബീച്ച് റോഡ് ഇല്ലാതായാൽ കുളം ബസാർ തന്നെ ചരിത്രമാകും. ഇതോടൊപ്പം ബീച്ചിലേക്കെത്തുന്ന സന്ദർശകരും കൂടിയാവുമ്പോൾ അവരെ ഉൾക്കൊള്ളാൻ ഇത് വഴി പോകുന്ന റോഡുകൾക്കാകില്ല.


Share our post

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

THALASSERRY

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒൻപത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സി.പി.എം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താല്‍ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


Share our post
Continue Reading

THALASSERRY

സ്വർണം ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

തലശേരി: സ്വർണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന തലശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സി പി അനുഷിനാനെ (40)യാണ് തലശേരി പൊലീസ്‌ അറസ്റ്റുചെയ്തത്. 2014 മാർച്ച്‌ 23 മുതൽ 25 ഫെബ്രുവരി 2വരെ ഭർത്താവിന്റെ കോഴിക്കോട്ടുള്ള വീട്ടിൽവച്ചും തലശേരിയിലെ സ്വവസതിയിൽവച്ചും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചെന്നും ഫെബ്രുവരി 18ന്‌ നൽകിയ പരാതിയിൽ പറഞ്ഞു. മാർച്ച് 14ന് വൈകിട്ട് യുവതിയുടെ സഹോദരനെ ഫോണിൽ വിളിച്ചും വധഭീഷണി മുഴക്കി. ഗൂഡല്ലൂരെ ജോലിസ്ഥലത്തുവച്ച്‌ കഴിഞ്ഞദിവസമാണ് യുവാവിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 10 വർഷംമുമ്പ്‌ വിവാഹിതരായ ദമ്പതികൾക്ക്‌ മൂന്ന്‌ ആൺമക്കളുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!