Kannur
ബജറ്റ് ടൂറിസത്തിൽ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂർ കെ.എസ്.ആർ.ടി.സി
കണ്ണൂർ: ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബർ മാസത്തിൽ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയിൽ കണ്ണൂർ യൂനിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂനിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര. ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി , 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്.ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.
Kannur
യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ശനിയാഴ്ച
കണ്ണൂർ:ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ചെസ് മത്സരം ജനുവരി നാല് ശനിയാഴ്ച കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ നടക്കും. രാവിലെ 10ന് കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യും. നിലവിൽ രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ രാവിലെ 9.30 ന് എത്തിച്ചേരേണ്ടതാണ്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
Kannur
ചവിട്ടുപടിയിലിരുന്ന് ട്രെയിൻ യാത്ര:രണ്ട് യുവതികൾക്ക് പരിക്ക്
കണ്ണൂർ:ട്രെയിനിൽ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത രണ്ട് യുവതികളുടെ കാലിന് ഗുരുതര പരിക്ക്. ഒരാൾക്ക് ശസ്ത്രക്രിയയും നടത്തി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ മാട്ടൂൽ , പഴയങ്ങാടി സ്വദേശിനികൾക്കാണ് പരിക്കേറ്റത്.വ്യാഴം വൈകിട്ട് നാലിന് പഴയങ്ങാടിയിൽ നിന്ന് കയറിയ ഇവർ 12602 മംഗളൂരു- എം.ജി ആർ ചെന്നൈ സെൻട്രൽ മെയിലിൽ മുൻഭാഗത്തെ ജനറൽ കം പാർട്മെന്റിലാണ് യാത്ര ചെയ്തത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
Kannur
അടിപ്പാത പ്രശ്നം: ധർമശാല-ചെറുകുന്ന് റൂട്ടിൽ ഇന്ന് മുതൽ ബസോടില്ല
കണ്ണൂർ: തളിപ്പറമ്പ് ധർമശാല ചെറുകുന്ന് റൂട്ടിൽ വെള്ളിയാഴ്ച മുതൽ ബസ്സുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തിവെക്കും.ബസ് ഉടമകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് ധർമശാലയിൽ നിർമിച്ച അടിപ്പാത ബസുകൾക്ക് കടക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.തളിപ്പറമ്പ്-ധർമശാല വഴി ചെറുകുന്ന് ഭാഗത്തേക്ക് സർവീസ് നടത്തുന്ന 23 ബസുകളാണ് സർവീസ് നിർത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു