Connect with us

THALASSERRY

സൗജന്യ പി.എസ്.സി പരീ ക്ഷ പരിശീലനം

Published

on

Share our post

തലശ്ശേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ചൊക്ലിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്സി പരിശീലന ബാച്ചിലേക്ക് പരിമിതമായ സീറ്റുകൾകൂടി ബാക്കിയുണ്ട്. ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം കോച്ചിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9656048978, 9656307760.


Share our post

THALASSERRY

കൊടുവള്ളി-എൻ.എച്ച്-മമ്പറം ലെവൽ ക്രോസ് ജനുവരി ആറ് മുതൽ അടച്ചിടും

Published

on

Share our post

തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴ് രാവിലെ എട്ട് മുതൽ എട്ട് രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

Published

on

Share our post

തലശ്ശേരി:ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷനും എടവണ ഫിറ്റ്‌നസ് ക്ലബ് ആൻഡ് ടി കെ ഫിറ്റ് തലശേരിയും
സംഘടിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസ് കണ്ണൂർ, ശരീരസൗന്ദര്യ മത്സരം ടൗൺ ഹാളിൽ നാലിന് നടക്കുമെന്ന്
ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ രണ്ടിന് നഗരസഭാ ചെയർമാൻ കെ എം ജമുനറാണി ഉദ്ഘാടനംചെയ്യും. ജില്ലയിലെ നൂറോളം ജിമ്മുകളിൽ നിന്ന് 450 പേർ വിവിധ കാറ്റഗറികളിലായി മത്സരിക്കാനെത്തും.ഭാരനിർണയം രാവിലെ എട്ടിന് തുടങ്ങും. സംസ്ഥാന-ജില്ലാ സ്പോട്‌സ് കൗൺസിലുകളുടെ അംഗീകാരത്തോടെയാണ് മത്സരമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ടി നൗഷൽ തലശേരി, കെ പി തജ്‌വീർ, വി വിനീഷ്, പി അനഘ, എം സായന്തന, എ ജയരാജൻ, ടി കെ റിയാസ്, ടി ശ്രീജേഷ്, വിരജിത്ത് എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

THALASSERRY

അതിമധുരം ആനവണ്ടിയിലെ ആഘോഷം

Published

on

Share our post

തലശേരി: വൈതൽമല –തലശേരി കെ.എസ്‌.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്‌മുറിച്ച്‌. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക്‌ മധുരം കൈമാറി ബസ്‌ യാത്ര ഇവർ ആഘോഷമാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ അമ്പതിലേറെപ്പേർ തലശേരിയിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരാണ്‌. ആനവണ്ടിയിലെ യാത്രക്കാരുടെ കൂട്ടായ്‌മ ഇതിനകം വേറിട്ട ഒരുപാട്‌ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്‌. കെ.എസ്‌.ആർ.ടി.സി ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം ഈ കൂട്ടായ്‌മ വിനോദയാത്ര നടത്തിയിരുന്നു. സ്ഥിരംയാത്രക്കാരുടെ വിരമിക്കൽ, – സ്ഥലംമാറ്റം എന്നീ അവസരങ്ങളിലും സമയംകണ്ടെത്തി പ്രത്യേക ചടങ്ങുകളുണ്ടാകും. ബസ് ഇല്ലെങ്കിലോ വൈകുന്നുണ്ടെങ്കിലോ മെസേജുകൾ വഴി പരസ്‌പരം വാട്‌സാപ്പിലൂടെ അറിയിക്കും. ബസ്സിലെ പുതുവർഷാഘോഷത്തിന്‌ കെ പി പ്രേമരാജൻ, പി വി രാജേന്ദ്രൻ, ഇ.വി പുരുഷോത്തമൻ, എ. പി ചന്ദ്രൻ, കെ ശോഭ, ബസ് ജീവനക്കാരായ പി എൻ സുമേശൻ, പി പി രതീഷ്‌കുമാർ എന്നിവർ നേതൃത്വംനൽകി.


Share our post
Continue Reading

Trending

error: Content is protected !!