Connect with us

Kerala

നാലുവർഷബിരുദം: സർവകലാശാലകളെല്ലാം പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

Share our post

തിരുവനന്തപുരം: സർക്കാർ നിശ്ചയിച്ച സമയക്രമത്തിനുമുൻപേ എല്ലാ സർവകലാശാലകളും നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന്റെ നേട്ടമാണെന്ന് മന്ത്രി ആർ. ബിന്ദു. പരീക്ഷയെഴുതി ഫലത്തിനായി മാസങ്ങൾ കാത്തിരിക്കുന്ന കാലം അവസാനിച്ചു.അദ്‌ഭുതകരമായ വേഗത്തിലാണ് കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകൾ ഒന്നാംസെമസ്റ്റർ ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. പരീക്ഷകളും ഫലങ്ങളും അതിവേഗത്തിൽ പൂർത്തിയാക്കാനുള്ള സർക്കാരിന്റെ നിർദേശങ്ങളെ ഉൾക്കൊണ്ട സർവകലാശാലാസമൂഹത്തെ മന്ത്രി അഭിനന്ദിച്ചു.ചരിത്രത്തിൽ ആദ്യമായാണ് എല്ലാ സർവകലാശാലകളും ഏകീകൃതസ്വഭാവത്തോടെയും അതിവേഗവും ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. നാലുവർഷബിരുദത്തിന്റെ ഭാഗമായി സർവകലാശാലകൾക്ക് പൊതു അക്കാദമിക കലണ്ടറും നൽകിയിരുന്നു. പരീക്ഷ പൂർത്തിയാക്കി 30 ദിവസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനായിരുന്നു കലണ്ടറിലെ നിർദേശം.

അതനുസരിച്ച്, ഒന്നാം സെമസ്റ്റർ പരീക്ഷ ഡിസംബർ ആദ്യം പൂർത്തിയായി. കാലിക്കറ്റിൽ ഡിസംബർ അഞ്ചിനുള്ളിൽ പരീക്ഷ പൂർത്തീകരിച്ച്‌ 25 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിച്ചു. പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ 24,000 വിദ്യാർഥികൾ പരീക്ഷയെഴുതിയ കേരളയും ഫലം പ്രസിദ്ധീകരിച്ചു. എം.ജി.യിൽ 17,000 വിദ്യാർഥികൾ പരീക്ഷയെഴുതി. അഞ്ചു ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം വന്നു.കണ്ണൂർ സർവകലാശാല 12 ദിവസത്തിനുള്ളിലും ഫലം പുറത്തുവിട്ടു. വിവാദവും പ്രതിഷേധവും ഉയർന്നെങ്കിലും കണ്ണൂർ സർവകലാശാലയിൽ പരീക്ഷാനടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമായി കെ-റീപ്പും പരീക്ഷിക്കപ്പെട്ടു.പരിഷ്‌കാരങ്ങളുടെ നേട്ടമെന്ന് മന്ത്രി പൊതു അക്കാദമിക കലണ്ടർ അനുസരിച്ച് ഇതാദ്യം.


Share our post

Kerala

കലാകിരീടം തൃശൂരിന്; കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷം

Published

on

Share our post

തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.


Share our post
Continue Reading

Kerala

ഐ.എസ്.ആര്‍.ഒ തലപ്പത്ത് വീണ്ടും മലയാളി; വി.നാരായണന്‍ പുതിയ ചെയര്‍മാന്‍

Published

on

Share our post

ഐ.എസ്.ആര്‍.ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കുംസ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍പിഎസ്സിയുടെ ടെക്‌നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.


Share our post
Continue Reading

Kerala

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി

Published

on

Share our post

കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതിനും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി നല്‍കി ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്നു ആര്‍ രാമചന്ദ്രന്‍ നായരാണ് ഹര്‍ജിക്കാരന്‍. 2017 ല്‍ ആലുവയില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.’മികച്ച ബോഡി സ്ട്രകചര്‍’ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഇതിനെ പരാതിക്കാരി ശക്തമായി എതിര്‍ത്തു. മുന്‍പും ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും സമാനമായ പ്രവൃത്തി ഉണ്ടായിട്ടുണ്ടെന്നും ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍ നിന്നും ലൈംഗികചുവയുള്ള സന്ദേശം അയച്ചതും പരാതിക്കാരി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.


Share our post
Continue Reading

Trending

error: Content is protected !!