Connect with us

Breaking News

കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം:കോളേജ് ഉടമയുടേതെന്ന് സംശയം

Published

on

Share our post

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്.

സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നിര്‍മാണം നടക്കുന്ന ഹാളിനുള്ളിലാണ് മൃതദേഹം കിടക്കുന്നത്.കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകള്‍ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാനാകുവെന്നും പൊലീസ് പറഞ്ഞു.


Share our post

Breaking News

കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ അപകടം: ഡ്രൈവറുടെ മാത്രം പിഴവെന്ന് മോട്ടോര്‍ വാഹനവകുപ്പ്

Published

on

Share our post

കണ്ണൂര്‍: സ്‌കൂള്‍വാന്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന ഡ്രൈവര്‍ നിസാമുദ്ദീന്റെ വാദം തെറ്റാണെന്നും വാഹനം പരിശോധിച്ചപ്പോള്‍ ബ്രേക്കിന് തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. ബസ് ഓടിക്കുന്ന സമയത്ത് നിസാമുദ്ദീന്റെ വാട്ട്‌സാപ്പില്‍ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വണ്ടി ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും വാട്‌സാപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണെന്നുമാണ് നിസാമുദ്ദീന്‍ പറയുന്നത്.അതേസമയം, അപകടത്തില്‍ വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിയാരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീടാണ് ചൊറുക്കളയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. ഉച്ചയോടെ കുറുമാത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.


Share our post
Continue Reading

Breaking News

ആറളം ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 24 മുതലാണ് സന്തോഷിനെ കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


Share our post
Continue Reading

Breaking News

പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

Published

on

Share our post

കണ്ണൂർ: പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ബാനൂസ് ബീച്ച് എൻക്ലേവിൽ ഉച്ചയോടെയാണ് സംഭവം. റിസോട്ടിൽ തീവെച്ചതിനെ തുടർന്ന് രണ്ട് നായകൾ ചത്തു. റിസോട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയർ മുസ്ലീഹ് മഠത്തിൽ, ലീഗ് നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Trending

error: Content is protected !!