India
വിദേശത്ത് തൊഴില്തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്ക്കാര് പിരിച്ചുവിട്ടു
വിദേശത്ത് തൊഴില്തേടി പോയി, അനധികൃത അവധിയില് തുടരുന്ന നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കല് വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല് കോളജുകളില് അഞ്ചുവര്ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്സുമാരെയാണ് പിരിച്ചുവിട്ടത്.വിവിധ മെഡിക്കല് കോളജുകളില് 216 നഴ്സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില് അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്കിയിരുന്നു. പുറത്താക്കിയ 61 പേര് പ്രൊബേഷന് പൂര്ത്തീകരിച്ചിരുന്നില്ല.മുന്കാലങ്ങളില് 20 വര്ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുന്പ് സര്വീസില് തിരിച്ചുകയറി പെന്ഷന് വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല് ജോലിയില് പരമാവധി അഞ്ചുവര്ഷമേ ശൂന്യവേതന അവധി എടുക്കാന് സാധിക്കൂവെന്ന നിബന്ധന സര്ക്കാര് കൊണ്ടുവന്നിരുന്നു.മുന്പ് ഡോക്ടര്മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടര്മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.
India
മതസ്വാതന്ത്ര്യം സംരക്ഷിക്കാന് അടിയന്തര നടപടികള് വേണമെന്ന് ക്രിസ്ത്യന് മതനേതൃത്വം
ന്യൂഡല്ഹി: രാജ്യത്ത് മതസ്വാതന്ത്ര്യം സംരക്ഷിക്കാന് അടിയന്തര നടപടികള് വേണമെന്ന് ക്രിസ്ത്യന് മതനേതൃത്വം. ക്രിസ്ത്യാനികള് നേരിടുന്ന അതിക്രമങ്ങള് തടയാന് രാഷ്ട്രപതി ദ്രൗപതി മുര്മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപടി സ്വീകരിക്കണമെന്ന് നാനൂറില് അധികം പുരോഹിതന്മാരും 30 സഭാ സംഘടനകളുടെ നേതൃത്വവും ഒപ്പിട്ട പ്രസ്താവന പറയുന്നു. ക്രിസ്മസ് കാലത്ത് മാത്രം ക്രിസ്ത്യാനികള്ക്ക് നേരെ 14 ആക്രമണങ്ങളുണ്ടായി. പ്രമുഖ ക്രിസ്ത്യന് നേതാക്കളായ തോമസ് എബ്രഹാം, ഡേവിഡ് ഒനെമിസു, ജോബ് ലോഹാര, റിച്ചാര്ഡ് ഹോവെല്, മേരി സ്കറിയ, സെഡ്രിക് പ്രകാശ്, ജോണ് ദയാല്, വിജയേഷ് ലാല് തുടങ്ങിയവര് പ്രസ്താവനയില് ഒപ്പിട്ടുണ്ട്.
ഡിസംബര് പകുതി വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ക്രിസ്ത്യാനികള്ക്കെതിരേ 720 അക്രമങ്ങള് നടന്നതായി ഇവാഞ്ചലിക്കല് ഫെല്ലോഷിപ്പിന്റെ റിപോര്ട്ട് പറയുന്നു. മതപരിവര്ത്തനം നിരോധിക്കല് നിയമത്തിന്റെ ഉപയോഗം, വിദ്വേഷ പ്രചാരണം, പരിവര്ത്തിത ക്രിസ്ത്യാനികള്ക്ക് ആനുകൂല്യങ്ങള് നല്കാതിരിക്കല് തുടങ്ങി പലതരം പീഡനങ്ങളാണ് ക്രിസ്ത്യാനികള് സഹിക്കേണ്ടി വരുന്നത്. മണിപ്പൂരില് 250 പേര് കൊല്ലപ്പെട്ടെന്നും 360 ദേവാലയങ്ങള് തകര്ക്കപ്പെട്ടെന്നും പ്രസ്താവന പറയുന്നു.
India
മുൻ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റും നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയാണ് മരണം സംഭവിച്ചത്. 2002 സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. (Jimmy Carter has passed away)1976ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചാണ് കാർട്ടർ വൈറ്റ് ഹൗസിലെത്തിയത്. 1978ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു.
India
പുതു വർഷം ഒന്നുമുതല് റേഷൻ ഇടപാടില് അടിമുടി മാറ്റങ്ങള്; പുതിയ ആനുകൂല്യങ്ങളും നിര്ദേശങ്ങളും ഇങ്ങനെ
ന്യൂഡല്ഹി: 2025 ജനുവരി ഒന്നുമുതല് റേഷൻ കാർഡ് ഇടപാടുകളില് മാറ്റ൦. ജനുവരി ഒന്നു മുതല് റേഷൻ വിതരണ സംവിധാനത്തില് മാറ്റങ്ങള് വരുത്തിയതിനൊപ്പം റേഷൻ ഇടപാടില് കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്.എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങള് പാലിക്കണം
റേഷൻ കാർഡ് ഉടമകള് ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. കേരളത്തിലെ മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്ക്കായി സംസ്ഥാന സർക്കാർ സമയപരിധി നീട്ടി നല്കിയിരുന്നു.
2025 ജനുവരി ഒന്നുമുതല് റേഷൻ കാർഡ് സ്കീമിന് കീഴില് സർക്കാർ പുതിയ നിയമങ്ങള് നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങള് ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.
മുൻപ് ലഭിച്ചിരുന്ന അതേ അളവില് റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്ബും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബും ലഭിച്ചിരുന്നെങ്കില് ഇത് രണ്ട് കിലോ ഗോതമ്ബും രണ്ടര കിലോ അരിയുമായി കുറയും
അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കില് അരക്കിലോ ഗോതമ്ബ് അധികമായി ലഭിക്കും. ഇ കെവൈസിപൂർത്തിയാക്കിയില്ലെങ്കില് സമാനമായ റേഷൻ ആനുകൂല്യങ്ങള് ലഭ്യമാകില്ല.
ജനുവരി ഒന്നുമുതല് റേഷൻ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അർഹരായവർക്ക് ലഭ്യമാകും. ഇ കെവൈസിപൂർത്തിയാക്കിയ റേഷൻ കാർഡ് ഉടമകള്ക്ക് 2025 മുതല് 2028വരെ ഈ ആനുകൂല്യം ലഭിക്കും. നഗര പ്രദേശങ്ങളില് മൂന്ന് ലക്ഷം രൂപ വാർഷിക വരുമാനമുള്ള റേഷൻ കാർഡ് ഉടമകള്ക്കും 100 ചതുരശ്ര അടി വിസ്തീർണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു