ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ലക്ഷ്യത്തിലേക്ക് വെടിയുതിർത്ത് കുട്ടിപ്പട്ടാളം

ഇരിട്ടി:കാക്കിയണിഞ്ഞ പെൺകുട്ടികൾ നിറതോക്കുമായി തറയിലെ കാർപ്പറ്റിൽ കമിഴ്‌ന്നു കിടന്ന് ഉന്നംവച്ച് കാഞ്ചിവലിച്ചപ്പോൾ ആദ്യമായി തോക്കേന്തിയതിന്റെ വിറയൽ വിട്ടുമാറിയില്ല. രണ്ടാം ശ്രമത്തിൽ വെടിയുണ്ട ഷൂട്ടിങ് ബോർഡിലെ ചുവപ്പുവൃത്തം തുളച്ചപ്പോൾ പിറകിൽ നാനൂറിൽപ്പരം കാഡറ്റുകളുടെ കൈയടി. പരിശീലകരായി എത്തിയ സൈനികരുടെയും എൻസിസി ഓഫീസർമാരുടെയും ‘വെൽഡൺ’ വിളി പിന്നാലെ.
അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ സമാപിച്ച പത്ത് നാളത്തെ സി.എ.ടി.സി എൻസിസി ക്യാമ്പ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽനിന്നും സ്കൂളുകളിൽനിന്നുമെത്തിയ 468 എൻസിസി കാഡറ്റുകൾക്ക് ദേശസുരക്ഷയുടെ പ്രതിരോധ പാഠങ്ങൾ പകർന്നു നൽകി. ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുതൽ ബിരുദ വിദ്യാർഥികൾ വരെയായി 236 പെൺകുട്ടികൾ തോക്കേന്തി കാഞ്ചി വലിച്ച് ലക്ഷ്യത്തിലേക്ക് വെടിയുണ്ട പായിച്ച ആവേശവുമായാണ് ക്യാമ്പിൽനിന്ന് മടങ്ങുന്നത്. ഒപ്പമുണ്ടായിരുന്ന 232 ആൺകുട്ടികൾക്കും ക്യാമ്പ് ഹരമായി.
തലശേരി വൺ കേരള ആർടിലറി ബാറ്ററിക്ക് കീഴിലാണ് തലശേരി ബ്രണ്ണൻ കോളേജ് അടക്കമുള്ള കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി 468 പേരാണ് അങ്ങാടിക്കടവ് ക്യാമ്പിൽ എത്തിയത്. കളരി പരിശീലനവും ഡ്രിൽ ഉൾപ്പെടെയുള്ള പാഠങ്ങളുമായിരുന്നു ക്യാമ്പിൽ. കേണൽ സഞ്ജയ് പിള്ള, ബീരേന്ദ്രകുമാർ എടന്നിവർ അടക്കമുള്ള എട്ട് ഉന്നത സൈനിക ഓഫീസർമാർ പരിശീലകരായി എത്തി. തലശേരി സിവിഎൻ കളരി സംഘമാണ് കളരിമുറകളിൽ പരിശീലനം നൽകിയത്. കായിക പരിശീലനത്തിനൊപ്പം ബോധവൽക്കരണ ക്ലാസുകളുമുണ്ടായി. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എസ് കെ നായരും സ്‌ത്രീശാക്തീകരണത്തെക്കുറിച്ച് ഡോ. രാമശക്തിയും ലഹരിവിരുദ്ധ വിഷയത്തിൽ അഡ്വ. ഷീജാ ഇമ്മാനുവലും ഡോ. ജോ ജയിംസും ക്ലാസെടുത്തു. യുവാക്കൾക്കിടയിൽ സ്വഭാവഗുണം, ധൈര്യം, സഹവർത്തിത്വം, അച്ചടക്കം, നേതൃത്വഗുണം, മതേതര മനോഭാവം, സാഹസിക മനോഭാവം, കായിക മനോഭാവം എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
മറക്കില്ല, ക്യാമ്പനുഭവങ്ങൾ
നാനൂറിൽപ്പരം എൻസിസി കാഡറ്റുകൾക്കും പരിശീലകരായി എത്തിയ ഉന്നത സൈനികർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കി ആതിഥേയത്വം വഹിച്ച അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് അധികൃതരുടെ സഹായവും പിന്തുണയും മറക്കാനാവാത്ത അനുഭവമാണെന്ന് പരിശീലനത്തിന് ചുക്കാൻ പിടിച്ച എൻസിസി ഓഫീസർമാരായ പി ജെ സഞ്ജു, എൻ രാജീവൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക് പ്രതിരോധ സേനാ സേവനത്തിൽ ഭാവിയിൽ വഴിത്തിരിവായേക്കാവുന്ന നിലയിലുള്ള സംയോജിത വാർഷിക പരിശീലന ക്യാമ്പ് നടത്താൻ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് കോളേജ് അധികൃതർ ഒരുക്കിയതെന്നും ക്യാമ്പ് അംഗങ്ങളും അറിയിച്ചു.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്