കെ.എസ്.ആർ.ടി.സി വിനോദ യാത്ര: കപ്പൽ യാത്ര രണ്ടിന്

കണ്ണൂർ:കെ.എസ്.ആർ.ടി.സിയുടെ അവധിക്കാല വിനോദ യാത്രയുടെ ഭാഗമായുള്ള കൊച്ചി കപ്പൽ യാത്രക്ക് രജിസ്റ്റർ ചെയ്യാം.കൊച്ചി യാത്രയിൽ ആഡംബര കപ്പൽ യാത്രയാണ് പ്രധാന ആകർഷണം. ജനുവരി രണ്ടിന് രാവിലെ ആറ് മണിക്ക് തലശ്ശേരിയിൽ നിന്ന് കൊച്ചിയിലെത്തി നെഫർറ്റിറ്റി ആഡംബര ക്രൂയിസ് കപ്പൽയാത്ര.കപ്പലിലെ ഗെയിമുകൾ, ലൈവ് മ്യൂസിക്ക്, ബുഫെ ഡിന്നർ, അപ്പർ ഡക്ക് ഡി.ജെ വിഷ്വലൈസിങ്ങ് ഇഫക്, തിയേറ്റർ സൗകര്യങ്ങളിൽ ഉല്ലസിച്ച് അറബിക്കടലിലൂടെ അഞ്ചു മണിക്കൂർ യാത്ര. മൂന്നിന് രാവിലെ അഞ്ച് മണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും.ഫോൺ :9497879962.