Kerala
‘ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവ്’; ആംബുലൻസ് ഡ്രൈവർമാർക്ക് രോഗനിരക്ക് ഒരു ശതമാനത്തിലും താഴെ
ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവെന്ന് പഠനം. ബിഎംജെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായി വഴികൾ പരിശോധിച്ച് യാത്ര ചെയ്യുന്ന ജോലി ചെയ്യുന്നവരിൽ അൾഷിമേഴ്സ് സാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത്.ടാക്സി ഡ്രൈവർമാർക്കിടയിലെ കണക്കുകൾ പരിശോധിച്ചാൽ ആകെ ഒരു ശതമാനം പേർക്കാണ് അൾഷിമേഴ്സ് ബാധിച്ചതെന്ന് പഠനം കണ്ടെത്തി. ആംബുലൻസ് ഡ്രൈവർമാരിൽ രോഗനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്.2020 നും 2022 നും ഇടയിലാണ് പഠനം നടത്തിയത്. ഇക്കാലയളവിൽ മരിച്ച 90 ലക്ഷം പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 443 തരം ജോലികൾ ചെയ്യുന്ന ഇവരിൽ മൂന്നര ലക്ഷം പേർ മരിച്ചത് അൾഷിമേഴ്സ് ബാധിച്ചാണ്.
ടാക്സി, ആംബുലൻസ് ഡ്രൈവർ ജോലികൾ അൾഷിമേഴ്‌സിനെ പൂർണ്ണമായും തടയില്ലെന്നും പഠനം വ്യക്തമാക്കുന്നു. ദിവസേനയുള്ള മാനസിക വ്യായാമങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന്റെ സ്വാധീനിക്കുന്നുവെന്നാണ് പഠനം കാണിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.തത്സമയം ചിന്തിക്കുകയും വഴികളും ദിശകളും കണ്ടുപിടിക്കേണ്ടി വരുകയും ചെയ്യുന്നത് ഇവരുടെ ജോലിയുടെ ഭാഗമായതാവാം രോഗസാധ്യത കുറയാൻ കാരണമെന്ന് വിദഗ്‌ധർ പറയുന്നു. തലച്ചോറിൻ്റെ ഹിപ്പോകാംപസ് നിരന്തരമായി പ്രവർത്തിപ്പിച്ച് കൊണ്ടാണ് ഇവർ ജോലി ചെയ്യുന്നത്. അൾഷിമേഴ്സ് ആദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാംപസ്.എന്നാൽ ബസ് ഡ്രൈവർമാരിലും പൈലറ്റുമാരിലും ഇത്തരമൊരു ട്രെൻഡ് നിലനിൽക്കുന്നില്ലെന്ന് പഠനം വ്യക്തമാക്കി. ടാക്സി, ആംബുലൻസ് ഡ്രൈവർമാരിൽ നിന്ന് വ്യക്ത്യസ്തമായി ഇവർ നാവിഗേഷൻ വളരെ കുറച്ചാണ് ചെയ്യുന്നത്. അതാവാം കാരണം എന്നും പഠനം പറയുന്നു.
Kerala
കേരളത്തിലും ഇനി 20 കോച്ചുള്ള വന്ദേഭാരത്
തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരതിനാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഇനി മുതല്‍ 20 റേക്കുകള്‍. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. 312 അധികം സീറ്റുകള്‍ ഇതിലൂടെ ലഭിക്കും.20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി.
6 കോച്ചുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തില്‍ വരും.കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ അധിക വണ്ടിയായി (സ്‌പെയര്‍) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയില്‍ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.
Kerala
പൂപ്പൊലി : വയനാട്ടിലേക്ക് ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി
വയനാട്: ‘പൂപ്പൊലി 2025’ പുഷ്‌പോത്സവം കാണാന്‍ പ്രത്യേക ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി. ജനുവരി 12 ന് രാവിലെ ആറിന് തലശ്ശേരിയില്‍ നിന്ന് യാത്ര ആരംഭിക്കും. എന്നൂര്, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ 17 ന് മൂന്നാര്‍, 19 ന് പൈതല്‍ മല, 22 ന് ഗവി, 26 ന് വയനാട് എന്നിവയാണ് ജനുവരിയിലെ മറ്റ് ടൂര്‍ പാക്കേജുകള്‍. ഫോണ്‍-7907175369, 9497879962.
Kerala
ബി.ഫാം പ്രവേശനം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) ഓൺലൈൻ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഒൻപതിന് ഉച്ചയ്ക്ക് മൂന്നുവരെ അവസരം ലഭിക്കും. www.cee.kerala.gov.in.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു