Connect with us

Kannur

2025ൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ കേരള പറന്നുയരും

Published

on

Share our post

കണ്ണൂർ:2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു. വാർത്താസമ്മേളനത്തിൽ എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും ധാരണാപത്രം പരസ്പരം കൈമാറി.പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ എ ടി ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ-അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.എയർ കേരളയുമായുള്ള സഹകരണം, ഉത്തര മലബാറിന്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് കിയാൽ എംഡി സി ദിനേശ് കുമാർ പറഞ്ഞു. എയർ കേരളയുടെ വിജയത്തിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കിയാൽ പ്രതിജ്ഞാബദ്ധരാണ്. ഈ പങ്കാളിത്തം ഇരു കക്ഷികൾക്കും ഗുണകരമാകുമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ കൂടുതൽ കണക്റ്റിവിറ്റി ലഭിക്കണമെന്ന പ്രദേശത്തെ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.

വ്യോമയാന രംഗത്തെ പുതിയ കാൽവെപ്പ് എന്ന നിലയിൽ, കണ്ണൂരിൽ നിന്ന് എയർ കേരള സർവീസ് ആരംഭിക്കുന്നതിന് എയർപോർട്ട് മാനേജ്‌മെൻറ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കിയാലുമായുള്ള പങ്കാളിത്തം, കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുവാൻ പ്രചോദനമാകും. എയർ കേരളയുടെ പ്രവർത്തനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.എയർ കേരളയുമായുള്ള സഹകരണത്തോടെ കിയാൽ പുതുവർഷത്തിൽ വലിയ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആറ് വർഷം കൊണ്ട് 65 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു .എയർ കേരള ആരംഭിക്കുന്നതോടെ ഉത്തര മലബാറിലെ ടൂറിസം മേഖലക്കും നേട്ടമാകും.വാർത്താ സമ്മേളനത്തിൽ എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, ഗ്രൗണ്ട് ഓപറേഷൻസ് ഹെഡ് ഷാമോൻ, കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാർ, സിഎഫ്ഒ ജയകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.


Share our post

Kannur

അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

Published

on

Share our post

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത തെ​രു​വു ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ.ന​ഗ​ര​ത്തി​ലെ വി​വി​ധ തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. പ​ള്ളി​ക്കു​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ന്നി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തി​യ പ​ഴം വി​ൽ​പ​ന​ക്കാ​ർ, മ​ൺ​പാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി. ജ​യി​ൽ ഭാ​ഗ​ത്ത് ല​ഹ​രി മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യ​ട​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.ജ​യി​ലി​ലേ​ക്ക് നി​രോ​ധി​ത​ല​ഹ​രി ഉ​ൽn​ന്ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​നു​ള്ള സ​ഹാ​യം പു​റ​ത്തു​ള്ള​വ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​യ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്റെ ഉ​ൾ​പ്പെ​ടെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


Share our post
Continue Reading

Kannur

അനധികൃത വയറിങ്: കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

Published

on

Share our post

കണ്ണൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു.വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശുപാർശയോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയെ അറിയിക്കും.നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതായി ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടികൾ കർശനമാക്കിയത്.


Share our post
Continue Reading

Kannur

കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍; ‘വാക് വിത്ത് മേയര്‍’ അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള ‘വാക് വിത്ത് മേയര്‍’ പരിപാടി ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പയ്യാമ്പലം ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീച്ചിലെത്തിയവരുമായി സംവദിക്കും. പരിപാടിക്ക് മാറ്റുകൂട്ടാന്‍ വ്‌ളോഗര്‍മാരും പങ്കെടുക്കും. പരിപാടിയുടെ സമാപനത്തില്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ക്യാമ്പസ് ഇന്‍ മേയര്‍, വ്യാപാരി വ്യവസായികളുമൊത്ത് മുഖാമുഖം തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!