സൈബര്‍ തട്ടിപ്പിന് കളമൊരുക്കി ചൈനീസ് ആപ്പുകള്‍ ; വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്

കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബര്‍ കൊള്ളയ്ക്കു പിന്നില്‍ ചൈനീസ് ആപ്പുകള്‍ക്കും പങ്ക്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം വ്യാജ ആപ്പുകള്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നവര്‍ ഉപയോഗിക്കുന്നു.വിവിധ കമ്പനികളുടെ വിവരങ്ങളിലേക്കും വ്യക്തികളുടെ ബാങ്ക് ഡേറ്റയിലേക്കും നുഴഞ്ഞുകയറാനും എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.ആളുകളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പ്രായം, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഇത്തരം ആപ്പുകള്‍ വഴി ശേഖരിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വിതരണ ശൃംഖലയെ നിരീക്ഷിക്കാനും ഉറവിടത്തില്‍നിന്ന് നേരിട്ട് ഡേറ്റ ശേഖരിക്കാനുമാണ് വ്യാജ ആപ്പുകള്‍ ഉപയോഗിക്കുന്നത്.യഥാര്‍ഥ യു.ആര്‍.എല്ലിന് സമാനമായ ഒരു യു.ആര്‍.എല്‍. ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്.ഓഹരിനിക്ഷേപ രംഗത്താണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകം.