Connect with us

PERAVOOR

സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി പേരാവൂരിലെ സഹോദരങ്ങൾ 

Published

on

Share our post

പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷന്റ അഭിമുഖ്യത്തിൽ നടന്ന ഒന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി സഹോദരങ്ങൾ. പേരാവൂർ സ്വദേശികളും സഹോദരങ്ങളുമായ ആൽഫി ബിജു, അലൻ ജോസഫ് ബിജു, അഡോൺ ജോൺ ബിജു എന്നിവരാണ് സ്വർണ്ണ മെഡൽ നേടി അഭിമാനമായത്.

ജൂനിയർ ഗേൾസ് വിഭാഗത്തിൽ ആൽഫി സ്വർണ്ണ മെഡൽ നേടിയപ്പോൾ, സബ് ജൂനിയർ ബോയ്‌സിൽ അഡോൺ ജോൺ ബിജുവും, അലൻ ജോസഫ് ബിജുവും സ്വർണ്ണ മെഡൽ നേടി. ആൽഫി കൊളക്കാട് സന്തോം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അലൻ ജോസഫ് ബിജു സാന്തോം ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയും അഡോൺ ജോൺ ബിജു സന്തോം യു.പി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്. 

ആൽഫി ബിജു നാല് തവണ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയിൽ കളിച്ച് മെഡൽ നേടുകയാണ് മൂവരുടെയും സ്വപ്നം. പേരാവൂർ കിഴക്കേ മാവാടി മഞ്ഞപ്പള്ളിയിൽ ബിജു ജോസഫ്, ജിഷി ബിജു ദമ്പതികളുടെ മക്കളാണ് മൂവരും. തൊണ്ടിയിൽ സാന്ത്വനം സ്‌പോർട്‌സ് അക്കാദമിയിൽ തങ്കച്ചൻ കോക്കാട്ടിന്റെ കീഴിലാണ് പരിശീലനം.


Share our post

PERAVOOR

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രി അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തി

Published

on

Share our post

പേരാവൂർ: ഡോക്ടർമാർ ആവശ്യത്തിനില്ലാതായതോടെ പേരാവൂർ താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗം രാത്രി സേവനം നിർത്തി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിന്റെ സേവനമാണ് ഇനിയൊരറിയിപ്പുണ്ടാകും വരെ 12 മണിക്കൂർ മാത്രമാക്കി പരിമിതപ്പെടുത്തിയത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മാത്രമെ അത്യാഹിത വിഭാഗം പ്രവർത്തിക്കുകയുള്ളൂവെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിപ്പ് ബോർഡിൽ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് കാരണം ഒ.പി പ്രവർത്തനം അവതാളത്തിലായതിന് പിന്നാലെയാണ് നിർധന രോഗികളെ ദുരിതത്തിലാക്കുന്ന അധികൃതരുടെ പുതിയ തീരുമാനം.

സൂപ്രണ്ടിനു പുറമെ 14 ഡോക്ടർമാരാണ് ആസ്പത്രിയിൽ വേണ്ടത്. ഇവരിൽ ഏഴു പേർ മാത്രമാണ് നിലവിലുള്ളത്. സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (നാല്), അസി. സർജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), ശിശുരോഗ വിദഗ്ധൻ (ഒന്ന്), ഇ.എൻ.ടി. (ഒന്ന്), ദന്തൽ (ഒന്ന്), മെഡിസിൻ (രണ്ട് ) എന്നിങ്ങനെയാണ് പേരാവൂർ താലൂക്കാസ്പത്രിയിലെ കണക്ക്. നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്. രണ്ട് അസി.സർജന്മാരിൽ ഒരാൾക്ക് മൊബൈൽ ട്രൈബൽ മെഡിക്കൽ യൂണിറ്റിലാണ് ഡ്യൂട്ടി. ഇ.എൻ.ടി വിഭാഗത്തിലും ദന്തരോഗ വിഭാഗത്തിലും മാസങ്ങളായി ഡോക്ടർമാരില്ല.

പ്രദേശത്തെ സർക്കാർ ആസ്പത്രികളിൽ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഡോക്ടർമാരെ നിയോഗിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെങ്കിലും പേരാവൂർ താലൂക്കാസപ്ത്രിയിൽ ഇത്തരമൊരു ഇടപെടലും നടക്കുന്നില്ല. അസ്ഥിരോഗം, ശസ്ത്രക്രിയ, അനസ്‌തേഷ്യ തസ്തികൾ പേരാവൂരിലില്ല. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകളിലെയും ആറളം ഫാം പുനരധിവാസമേഖലയിലെയും ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന പേരാവൂർ ആസ്പത്രിക്ക് വിദഗ്ധ ഡോക്ടർമാരെ അനുവദിക്കുന്ന കാര്യത്തിലും ആരോഗ്യവകുപ്പ് മൗനത്തിലാണ്.

ഓപ്പറേഷൻ തിയേറ്റർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പ്രസവ ശുശ്രൂഷകൾ നിലച്ചിട്ടും രണ്ടാഴ്ചയിലധികമായി. സേവനങ്ങൾ ഭാഗികമായതോടെ പരിയാരം, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സർക്കാർ ആസ്പത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയോരത്തെ നിർധന രോഗികൾ.


Share our post
Continue Reading

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്യാമ്പ്

Published

on

Share our post

പേരാവൂർ : പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാംപിലേക്കുള്ള രജിസ്ട്രേഷനും രക്ഷാകർത്താക്കൾക്കുള്ള ക്ലാസും ഞായറാഴ്ച വൈകിട്ട് നാലിന് ജിമ്മി ജോർജ് അക്കാദമിക്ക് സമീപത്തെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്യും. ഫോൺ : 9388 77 55 70, 8075 90 28 72.


Share our post
Continue Reading

PERAVOOR

കാട്ടുമാടം സെൻട്ര പേരാവൂരിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ: കാട്ടുമാടം ഗ്രൂപ്പിൻ്റെ നവീന സംരംഭമായ കാട്ടുമാടം സെൻട്ര പേരാവൂരിൽ പ്രവർത്തനം തുടങ്ങി. കൊട്ടിയൂർ റോഡിൽ മഴവില്ല് പൂക്കടക്ക് എതിർവശം ബഹുനില കെട്ടിടത്തിലാണ് നവീകരിച്ച കാട്ടുമാടം സെൻട്ര പ്രവർത്തിക്കുന്നത്. ഷോറൂമിൻ്റെ ഉദ്ഘാടനം മാനേജ്മെൻറ് പ്രതിനിധി കെ.മൊയ്തീൻ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ഷബി നന്ത്യത്ത്, കാട്ടുമാടം സെൻട്ര എം.ഡി കാട്ടുമാടം മുഹമ്മദ്, ജമീല കാട്ടുമാടം, അലി കാട്ടുമാടം, മുസ്തഫ കാട്ടുമാടം, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.


Share our post
Continue Reading

Trending

error: Content is protected !!