Connect with us

Kannur

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ‘എയർ കേരള’ എയർലൈൻ

Published

on

Share our post

സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് എയർ കേരള സർവീസ് നടത്തും.കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. മാർച്ചോടെ സർവീസ് തുടങ്ങാനാണ് പദ്ധതി. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.


Share our post

Kannur

വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിൽ ജനുവരി മൂന്ന് മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും

Published

on

Share our post

പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ ജനുവരി മൂന്ന് രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്രകുറുപ്പ് അറിയിച്ചു. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഗതാഗതക്കുരുക്കഴിക്കാനുള്ള ആർടിഒയുടെ നിർദേശം ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു.
ഇതുപ്രകാരം കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകണം. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകാം. തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴി പോകണം. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്‌നിന്ന് ദേശീയപാതയിലേക്ക് കയറണം.ജനുവരി മൂന്ന് മുതൽ എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കുക. തുടർന്ന് ഇത് വിലയിരുത്തി, വിജയമാണെങ്കിൽ തുടരും. ഇല്ലെങ്കിൽ വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്‌കരണവുമായി പൊതുജനങ്ങളും യാത്രക്കാരും സഹകരിക്കണമെന്ന് എഡിഎം അഭ്യർഥിച്ചു.ഈ റൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. തുടർന്ന് പഴയങ്ങാടി റോഡ് ജംഗ്ഷൻ, പാപ്പിനിശ്ശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങളിൽ എംഎൽഎ, എഡിഎം എന്നിവരും പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സ്ഥല പരിശോധന നടത്തിയിരുന്നു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പി പ്രദീപൻ, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസ്‌ഐ പി. ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്എച്ച്ഒ ടിപി സുമേഷ്, പഞ്ചായത്ത് മെമ്പർമാർ, ബസ് ഓണേഴ്സ് യൂനിയൻ ഭാരവാഹികൾ, ബസ് എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ദേവീപ്രതിമക്കു മുന്നിൽ അശ്ലീല പ്രകടനം: രണ്ടുപേരെ പിടികൂടി

Published

on

Share our post

മയ്യിൽ: ക്ഷേത്ര ക്കുളത്തോട് ചേർന്ന് പ്രതിഷ്ഠിച്ച ദേവീ പ്രതിമകൾക്കു മുന്നിൽ അശ്ലീല പ്രകടനം നടത്തിയ രണ്ട് പേരെ മയ്യിൽ പോലീസ് പിടി കൂടി. കണ്ണാടിപ്പറമ്പ്, മയ്യിൽ സ്വദേശികളെയാണ് മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വേളം മഹാഗണപതി ക്ഷേത്രക്കുളത്തിൻരെ മതിലിനോട് ചേർന്ന് പ്രതിഷ്‌ഠിച്ച ദേവീ പ്രതിമകൾക്കു മുമ്പിൽ നിന്ന് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും സംഭവം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുയും ചെയ്‌തുവെന്ന പരാതിയിലാണ് നടപടി. യുവമോർച്ച ജില്ലാ സെക്രട്ടറി എം. അർജ്ജുൻ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മയ്യിൽ പോലീസ് നടപടിയെടുത്തത്.ഇരുവരും പ്രയാപൂർത്തിയെത്താത്തവരാണെന്ന് പോലീസ് അറിയിച്ചു.


Share our post
Continue Reading

Kannur

പുതുവത്സരാഘോഷം റോഡിൽ വേണ്ട; അതിരുവിട്ടാൽ പിടി വീഴും

Published

on

Share our post

കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാൻ വാഹന പരിശോധന കർശനമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും. ആഘോഷക്കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് പോലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ബി സാജു നിർദ്ദേശം നൽകിയത്.ഡിസംബർ 31ന് ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.പോലീസും മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്മെന്റ് വിഭാഗവും ഒരുമിച്ച് ചേർന്നാണ് പരിശോധന നടത്തുക. ആർ ടി ഓഫീസ്, സബ് ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥരും ഇതിനോടൊപ്പം പങ്കെടുക്കും.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്കു പുറമേ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും.രൂപമാറ്റം വരുത്തിയ വാഹനങ്ങൾ അമിത ശബ്ദം പുറപ്പെടുവിക്കുന്നരീതിയിൽ സൈലൻസർ മാറ്റിയ വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും ആർ ടി ഒ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!