‘പരാതികളില്ലാത്ത മണ്ഡലകാലം; ഭക്തർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ച’

ഇത്തവണത്തേത് പരാതികളില്ലാത്ത മണ്ഡലകാലമെന്ന് മന്ത്രി വിഎൻ വാസവൻ. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ ഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. ശബരിമല സന്നിധാനത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായിയെന്ന് വന്നവർ തന്നെ പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.