Connect with us

KOOTHUPARAMBA

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

Published

on

Share our post

കൂത്തുപറമ്പ്: ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐ.ടി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി വിഷയത്തിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി /എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04902364535.


Share our post

KOOTHUPARAMBA

ചിറ്റാരിപ്പറമ്പ-വട്ടോളി റോഡിൽ വാഹനഗതാഗതം നിരോധിച്ചു

Published

on

Share our post

ചിറ്റാരിപ്പറമ്പ-വട്ടോളി-കൊയ്യാറ്റിൽ റോഡിൽ ബി എം ആൻഡ് ബി സി പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം ഡിസംബർ ഒമ്പത് മുതൽ 12 വരെ പൂർണമായും നിരോധിച്ചതിനാൽ ഇത് വഴി പോകുന്ന വാഹനങ്ങൾ മറ്റ് അനുയോജ്യമായ വഴികൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ തലശ്ശേരി അറിയിച്ചു.


Share our post
Continue Reading

KOOTHUPARAMBA

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസ്:മൂന്ന് പേർ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് കേസിൽ 3 പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അത്തോളിയിലെ അബ്ദുൽ ഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കൂത്തുപറമ്പിലെ ആനന്ദം ഹൗസിൽ അഭിനവിന്റെ പരാതിയിലാണ് 3 പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ അഡി.എസ്പി കെ.വി.വേണുഗോപാലന്റെ നിർദേശ പ്രകാരമാണ് പൊലീസ് ഇൻസ്പെക്ടർ കെ.വി.ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ വലയിലാക്കിയത്.

അഭിനവിന്റെ വാട്സാപ്പിലേക്ക് ഗ്ലോബൽ ട്രേഡിങ് കമ്പനി എന്ന പേരിൽ നിക്ഷേപം ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയും അതുവഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു. ഉയർന്ന ലാഭം പ്രതീക്ഷിച്ച് അഭിനവ് ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള തന്റെ അക്കൗണ്ടിൽ നിന്ന് ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് കഴിഞ്ഞ ജനുവരിയിൽ 3,45,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ലാഭമോ പണമോ തിരിച്ചുകിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിയുമായി എത്തിയത്. കെ.രാജേഷ്, പി.എസ്.പ്രശോഭ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്

Published

on

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.


Share our post
Continue Reading

Trending

error: Content is protected !!