Connect with us

Kerala

ഇനി എം.ടിയില്ലാത്ത കാലം;എം.ടി വാസുദേവൻ നായർക്ക് വിട നൽകി കേരളം

Published

on

Share our post

മഹാമൗനം ബാക്കിയാക്കി എം.ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന വീട്ടിൽ ആയിരങ്ങളാണ് അന്ത്യാദരമർപ്പിക്കാൻ എത്തിയത്. മാവൂർ റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം.എം ടിയിലാത്ത ലോകത്ത് ജീവിക്കാൻ ഇനി നമ്മൾ ശീലിക്കുകയാണ്. കോഴിക്കോട്ടെ സിതാരയെന്ന വീട്ടിലെ കസേരയിൽ ഗൗരവത്തോടെ ഇരിക്കുന്ന എം ടി കാഴ്ച മലയാളത്തിന് നഷ്ടം. ഒരുകാലത്തെ മുഴുവൻ സർഗസമ്പന്നമാക്കിയ അതുല്യജീവിതം, ഇനി ഓർമ്മ മാത്രം. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു. എന്നിട്ടും കൊട്ടാരം റോഡിൽ എം ടിയെ കാണാൻ ആയിരങ്ങൾ കാത്തുനിന്നു.സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉൾപ്പെട്ടവർ എം ടിയെന്ന ഇതിഹാസത്തെ അവസാനമായി കാണാനെത്തി. നേരിട്ടറിയുന്നവർക്കും അല്ലാത്തവർക്കും പറയാൻ എം ടി അനുഭവങ്ങൾ നിരവധി. പറഞ്ഞുതീരാത്ത മഹാനദിയാണ് എം ടി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങ്. വിലാപയാത്രയും വേണ്ടെന്നായിരുന്നു എം ടിയുടെ ആഗ്രഹം. എന്നാൽ മാവൂർ സ്മൃതിപഥത്തിലേക്കുള്ള യാത്ര വിലാപയാത്രയ്ക്ക് തുല്യമായിരുന്നു.


Share our post

Kerala

ദേശീയഗാനത്തിന് ഇന്ന് 113 വയസ്സ്

Published

on

Share our post

ഇന്ന് ഡിസംബർ 27 നമ്മുടെ, ദേശീയഗാനം ആദ്യമായി ആപലിച്ചിട്ട് ഇന്നേക്ക് 113 വർഷം. 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ സരളാ ദേവി ചൗധ്റാണിയാണ് ആദ്യമായി ദേശീയഗാനം ആലപിച്ചത്. ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികൾക്ക് രാംസിങ് ഠാക്കൂറാണ് സംഗീതം നൽകിയത്. ഗാനം ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റപ്പെട്ടു. ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.


Share our post
Continue Reading

Kerala

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അപേക്ഷ ക്ഷണിച്ച് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്

Published

on

Share our post

സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.


Share our post
Continue Reading

Kerala

ഡിസംബർ 31 അവസാനതീയതി, ഈ സാമ്പത്തിക കാര്യങ്ങൾ പ്രധാനം

Published

on

Share our post

2024 അവസാനിക്കുകയാണ്. ഈ വർഷം ചെയ്തുതീർക്കേണ്ട സാമ്പത്തിക കാര്യങ്ങൾ ഉണ്ടെങ്കിൽ അത് അറിഞ്ഞിരിക്കണം. ഈ വർഷം അവസാനത്തോടെ ചില സാമ്പത്തിക കാര്യങ്ങളിലേക്കുള്ള പ്രവേശനം അവസാനിക്കും. അതായത് ഡിസംബർ 31 ന് മുൻപ് പല സാമ്പത്തിക കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതുണ്ട്.

1- വിദേശവരുമാനം, സ്വത്ത് വിവരങ്ങൾ നൽകുക

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31ന് അവസാനിക്കും. വിദേശത്ത് സ്വത്തോ വരുമാനമോ ഉള്ളവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ 10 ലക്ഷം രൂപ പിഴ നല്‍കേണ്ടിവരും. വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കിലും അല്ലെങ്കില്‍ വെളിപ്പെടുത്തിയ ഫണ്ടുകള്‍ ഉപയോഗിച്ച് വിദേശ ആസ്തി നേടിയാലും ഈ നിയമം ബാധകമാണ്

2.ഐ.ഡി.ബി.ഐ ബാങ്കിന്‍റെ പ്രത്യേക എഫ്ഡി

ഐഡിബിഐ ബാങ്കിന്‍റെ 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ കാലാവധിയുള്ള ഉത്സവ് എഫ്ഡികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പലിശ യഥാക്രമം 7.05%, 7.25%, 7.35%, 7.20% എന്നിങ്ങനെയാണ് .

3.പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്ഡി

പഞ്ചാബ് & സിന്ധ് ബാങ്ക് വ്യത്യസ്ത കാലയളവുകളുള്ള വിവിധ പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു. ഈ നിക്ഷേപങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31 ആണ്. 222 ദിവസത്തെ ദൈര്‍ഘ്യമുള്ള പ്രത്യേക എഫ്ഡിക്ക് 6.30% വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

4.ആദായനികുതി സമയപരിധി

നിശ്ചിത തീയതിക്കകം മുന്‍വര്‍ഷത്തെ ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍, ഡിസംബര്‍ 31-നോ അതിനുമുമ്പോ വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ആണ്.


Share our post
Continue Reading

Trending

error: Content is protected !!