IRITTY
മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടുപിടിച്ച് മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത് . ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങൾക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കല്ലുമുട്ടിയിൽ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.ഒരുമ റെസ്ക്യൂ ടീമിന്റെ വള്ളിത്തോടിൽ നിർമിച്ച പാർക്കുകളിൽ ഒന്ന് ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി ‘ഒരുമ ചില്ല’ എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്.എച്ച്.സിക്ക് സമീപവുമാണ് മറ്റു രണ്ട് പാർക്കുകൾ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.
കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.ഇരിട്ടിയിൽ ഏറെ സന്ദർശകർ എത്തുന്ന പെരുമ്പറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കിൽ കുടുംബസമേതം എത്തുന്നത്.
IRITTY
ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.
കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
IRITTY
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.
IRITTY
വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന് പോലീസ് പിടിയില്‍

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന് പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്