IRITTY
അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ
ഇരിട്ടി: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പടിയൂർ പഞ്ചായത്ത് കല്ല്യാട് വില്ലേജിലെ ഊരത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ലോറികളും അഞ്ച് കല്ല് വെട്ട് യന്ത്രങ്ങളും രണ്ട് കല്ല് തട്ട് യന്ത്രങ്ങളും പിടിച്ചെടുത്തു. 2.12 ലക്ഷം രൂപ പിഴയീടാക്കി. ക്ഷേത്രത്തിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലായിരുന്ന ഖനനം നടത്തിയിരുന്നത്. ഖനനത്തിന് ജിയോളജിയുടെ അനുമതി ഉണ്ടായിരുന്നില്ല. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, അസി. ജിയോളജിസ്റ്റ് കെ. റഷീദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയരക്ടറും ഇന്റേണൽ വിജിലൻസ് ഓഫിസറുമായ വി.വി. രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ക്ഷേത്രത്തിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലായിരുന്ന ഖനനം നടത്തിയിരുന്നത്. ഖനനത്തിന് ജിയോളജിയുടെ അനുമതി ഉണ്ടായിരുന്നില്ല. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, അസി. ജിയോളജിസ്റ്റ് കെ. റഷീദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. ഡയരക്ടറും ഇന്റേണൽ വിജിലൻസ് ഓഫിസറുമായ വി.വി. രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.മലയോര മേഖലയിൽ അനധികൃതമായി ചെങ്കൽ ഖനനം വ്യാപകമാണ്. അഞ്ചോ പത്തോ സെന്റ് സ്ഥലത്ത് ഖനനത്തിന് ജിയോളജിയിൽ നിന്നും ലഭിക്കുന്ന അനുമതി ഉപയോഗിച്ച് ഏക്കറുകളോളം സ്ഥലം തുരന്നെടുക്കുകയാണ്. ജില്ലയുടെ മലയോര ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളായ കാസർകോട്, വയനാട് കോഴിക്കോട് എന്നിവിടങ്ങളിലേക്കും കർണാടകയുടെ കുടക് ജില്ലയിലേക്ക് ചെങ്കല്ലുകൾ കടത്തുന്നുണ്ട്.
IRITTY
മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ
ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ കാടുപിടിച്ച് മാലിന്യം നിറയുന്ന സ്ഥലങ്ങളിലാണ് ചെറിയ പാർക്കുകളും വിശ്രമ സംവിധാനങ്ങളും ജനകീയ പങ്കാളിത്തതോടെ ഒരുക്കിയിരിക്കുന്നത് . ജനങ്ങളിൽ ശുചിത്വ ബോധം വളർത്തുന്നതിനുള്ള ശ്രമകരമായ ജോലിയാണ് പഞ്ചായത്ത് ഉന്നം വെക്കുന്നത് .അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മിന്നൽ പരിശോധന; 2.12 ലക്ഷം രൂപ പിഴ പായം പഞ്ചായത്തിലെ 11ാമത് പാർക്ക് പുഴയോരം ഹരിതാരാമം ദിവസങ്ങൾക്കു മുമ്പാണ് പഞ്ചായത്ത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കല്ലുമുട്ടിയിൽ തലശ്ശേരി വളവുപാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി നിർമിച്ച പാർക്ക് കാടുകയറി മാലിന്യം നിറഞ്ഞ സ്ഥലം വെട്ടിത്തെളിച്ച് ചെടികളും ഇരിപ്പിടങ്ങളും ഒരുക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴശ്ശി പദ്ധതിയുടെ തീരത്ത് പാർക്ക് ഒരുക്കുന്നതും പരിപാലനവും ഹരിത കർമസേനയാണ്.ഒരുമ റെസ്ക്യൂ ടീമിന്റെ വള്ളിത്തോടിൽ നിർമിച്ച പാർക്കുകളിൽ ഒന്ന് ഇരിട്ടി പാലത്തിന് സമീപം ഗ്രീൻ ലീഫ് നിർമിച്ച് പരിപാലിക്കുന്ന മനോഹരമായ പാർക്ക് പഞ്ചായത്ത് സംഘടനകളുമായി കൈകോർത്ത് പാർക്കുകൾ നിർമിക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. മൂസാൻ പീടികയിലും, കുന്നോത്തും, കച്ചേരികടവ് പാലത്തിന് സമീപം എൻ.എസ്.എസ് നിർമിച്ച പാർക്കുകൾ ഹരിതകർമ സേനയും ഓട്ടോ തൊഴിലാളികളും തുടങ്ങി വിവിധ സംഘടനകൾ ഏറ്റെടുത്ത് പരിപാലിച്ചു പോരുന്നു.വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം പായം പഞ്ചായത്തിലെ വള്ളിത്തോടിലും പരിസരങ്ങളിലുമായി ‘ഒരുമ ചില്ല’ എന്നപേരിൽ നാലു പാർക്കുകളാണ് നിർമിച്ചിരിക്കുന്നത്. വള്ളിത്തോട് മാർക്കറ്റിനുള്ളിൽ രണ്ടും അന്തർസംസ്ഥാന പാതയിൽ ഫെഡറൽ ബാങ്കിന് സമീപവും എഫ്.എച്ച്.സിക്ക് സമീപവുമാണ് മറ്റു രണ്ട് പാർക്കുകൾ നിർമിച്ചിട്ടുള്ളത്. അഞ്ചാമത്തെ പാർക്കിന്റെ പ്രവൃത്തി ആനപ്പന്തി കവലക്ക് സമീപം പൂർത്തിയായി വരുന്നുണ്ട്.
കൂടാതെ വഴിയോരത്ത് ഫലവൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും എൻ.എസ്. എസ് വളന്റിയർമാർ നിർമിച്ച പാർക്കുകളുടെ പരിപാലനവും ഒരുമ ഏറ്റെടുക്കുന്നുണ്ട്. ‘അഴുക്കിൽ നിന്നും അഴകിലേക്ക്’ എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് ജില്ല തലത്തിലുള്ള അംഗീകാരവും ഒരുമക്ക് ലഭിച്ചിട്ടുണ്ട്.ഇരിട്ടിയിൽ ഏറെ സന്ദർശകർ എത്തുന്ന പെരുമ്പറമ്പിലെ ഇക്കോ പാർക്ക് ഇന്ന് സന്ദർശകരുടെ ഇഷ്ട താവളമാണ്. പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്. ജില്ലയുടെ ഹരിത ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഇരിട്ടി ഇക്കോ പാർക്ക്. ജില്ലയുടെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഇരിട്ടി ഇക്കോ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്നത്.പഴശ്ശി പദ്ധതിയോട് ചേർന്ന് ജബ്ബാർക്കടവിൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാർക്ക് ഹരിത ടൂറിസം പദ്ധതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പാർക്കുകൂടിയാണ്. നിരവധി ആളുകളാണ് വൈകീട്ട് ചെറുതും വലുതുമായ പാർക്കിൽ കുടുംബസമേതം എത്തുന്നത്.
Breaking News
ആറളം ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 24 മുതലാണ് സന്തോഷിനെ കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
IRITTY
ഇരിട്ടി ടൗണില്‍ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി
ഇരിട്ടി: ക്രിസ്മസ് തലേന്ന് കടുത്ത ഗതാഗത കുരുക്ക് കാരണം ബുദ്ധിമുട്ടിയ ഇരിട്ടി ടൗണില്‍ അനധികൃത പാർക്കിംഗിനെതിരെ പോലീസ് നടപടി.രാവിലെ11ന് ആരംഭിച്ച പോലീസ് പരിശോധനയില്‍ 100 ഓളം വാഹങ്ങങ്ങളില്‍ സ്റ്റിക്കർ ഒട്ടിച്ചു. ഒരുമണിക്കൂർ മാത്രമാണ് പാർക്കിംഗ് സമയം എങ്കിലും ക്രിസ്മസ് പ്രമാണിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് വീണ്ടും പരിശോധനക്ക് എത്തിയത്.രണ്ടാം വട്ട പരിശോധനയില്‍ രണ്ട് മണിക്കൂറിനു മുകളില്‍ പാർക്ക് ചെയ്ത 33 വാഹനങ്ങള്‍ക്ക് ഫൈനിട്ടു.കൂടുതല്‍ സമയം പാർക്ക് ചെയ്ത വാഹനത്തില്‍ ഫൈനിട്ടതായി രേഖപ്പെടുത്തിയ സ്റ്റിക്കർ പോലീസ് ഒട്ടിച്ചു. വാഹനങ്ങളില്‍ അധികവും ഇരിട്ടിയിലെ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുടെതാണെന്നാണ് പോലീസ് പറയുന്നത്. ഫൈൻ ഇട്ടതില്‍ മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും ഉണ്ടായിരുന്നു. 250 രൂപയാണ് ഫൈൻ അടയ്ക്കേണ്ടത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു