Connect with us

KELAKAM

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

Published

on

Share our post

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ അ​തി​ർ​ത്തി​യി​ൽ വ​ള​യ​ഞ്ചാ​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യോ​രം ആ​ന​ത്താ​വ​ള​മാ​യി. ആ​റ​ളം വ​നാ​തി​ർ​ത്തി​യി​ലെ വി​ശാ​ല​മാ​യ മു​ട്ടു​മാ​റ്റി​യി​ലെ പു​ൽ​മേ​ട്ടി​ലൂ​ടെ കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം പ​തി​വാ​യ​തോ​ടെ ആ​ന​ക​ളെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും പെ​രു​കി.വൈ​കീ​ട്ടോ​ടെ കാ​ട്ടാ​ന​ക​ൾ പു​ഴ​യി​ലെ​ത്തി വെ​ള്ളം കു​ടി​ച്ച് മ​ദി​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ എ​തി​ർ​ക​ര​യി​ലെ ആ​ന മ​തി​ലി​ന് മീ​തെ ആ​ന​ക്കാ​ഴ്ച കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഗ്രാ​മ​വാ​സി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളും.ശ​നി​യാ​ഴ്ച രാ​വി​ലെ വ​ള​യ​ഞ്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പം വ​ട്ട​മി​ട്ട​ത് ര​ണ്ട് കാ​ട്ടാ​ന​ക​ളാ​ണ്.


Share our post

KELAKAM

അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ അധികൃതർ; തകർന്നിട്ട് രണ്ട് വർഷം

Published

on

Share our post

പാറത്തോട്∙ കുഴിയിൽ വീണ് അപകടം കൂടുമ്പോഴും അടക്കാത്തോട് – കേളകം റോഡ് നന്നാക്കാതെ മരാമത്ത് വകുപ്പ്. റോഡ് തകർന്നിട്ട് 2 വർഷം കഴിഞ്ഞു. അടക്കാത്തോട് മുതൽ പാറത്തോട് വാട്ടർ ടാങ്ക് വരെയുള്ള പാതയാണ് തകർന്നത്. കേളകം പഞ്ചായത്തിലെ പകുതിയിൽ അധികം ജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വാട്ടർ ടാങ്കിന് സമീപം വലിയ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.പല വാഹനങ്ങളും കുഴിയിൽ ചാടി കേടുപാടുകൾ സംഭവിക്കുന്നതും വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കേളകം ടൗൺ മുതൽ രണ്ട് കിലോമീറ്റർ പാത മെക്കാഡം ടാറിങ് നടത്തിയതാണ്. ഇല്ലിമുക്ക് വരെ റോഡിന് വലിയ കുഴപ്പങ്ങളില്ല. അവശേഷിച്ച ആറ് കിലോമീറ്റർ റോഡ് പൂർണമായി തകർന്നു. അറ്റകുറ്റപ്പണികൾ പോലും നടത്താൻ ശ്രമിക്കുന്നില്ല. പൂർണമായി മെക്കാഡം ടാറിങ് നടത്തി സംരക്ഷിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


Share our post
Continue Reading

KELAKAM

വേണം ജലസുരക്ഷ: വേനൽ കടുത്തതോടെ മലയോരത്തെ പുഴകൾ വരൾച്ചയിലേക്ക്

Published

on

Share our post

കേ​ള​കം: മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യി​ട്ട് ആ​ഴ്ച​ക​​ളേ ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും മ​ല​യോ​ര​ത്തെ പു​ഴ​ക​ൾ വ​റ്റി​വ​ര​ണ്ട് ഇ​ട​മു​റി​ഞ്ഞു തു​ട​ങ്ങി. പു​ഴ​ക​ളി​ലെ ജ​ല​വി​താ​നം താ​ഴ്ന്ന​തോ​ടെ കി​ണ​റു​ക​ളി​ലും മ​റ്റു ജ​ല സ്രോ​ത​സ്സു​ക​ളി​ലും ജ​ല​വി​താ​നം താ​ഴ്ന്നു.പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളാ​യ ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ളെ​ല്ലാം ജ​ല​വി​താനം താ​ഴ്ന്നു ഇ​ട​മു​റി​ഞ്ഞ് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യി​ലാ​യി. കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ, പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​രും നാ​ളു​ക​ളി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കും. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഴ​ക്കാ​ലം നീ​ണ്ടു നി​ന്ന​ത് വ​ര​ൾ​ച്ച കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യ​മാ​യെ​ങ്കി​ലും വേ​ന​ൽ ക​ടു​ത്ത​തോ​ടെ പൊ​ടു​ന്ന​നെ പു​ഴ​ക​ളി​ലെ ജ​ല​വി​താ​നം താ​ഴു​ക​യാ​ണ്.

മേ​ഖ​ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. വേ​ണം ജ​ല​സു​ര​ക്ഷ രൂ​ക്ഷ​മാ​കു​ന്ന വ​ര​ൾ​ച്ച​യെ ത​ട​യു​ന്ന​തി​ന് താ​ൽ​ക്കാ​ലി​ക, സ്ഥി​രം ജ​ല​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​മാ​ണ്. താ​ൽ​ക്കാ​ലി​ക പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന പു​ഴ​ക​ൾ​ക്കും തോ​ടു​ക​ൾ​ക്കും കു​റു​കെ ത​ട​യ​ണ കെ​ട്ടി പു​ഴ​യി​ലെ ജ​ല​വി​ധാ​നം ഉ​യ​ർ​ത്തി സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​വി​ധാ​നം ഉ​യ​ർ​ത്തു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്ന് പാ​റ​ത്തോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യും മ​റ്റൊ​ന്ന് കേ​ള​കം ടൗ​ൺ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​ണ്. ഇ​തി​ന് ര​ണ്ടി​നും സ്ഥി​രം ത​ട​യ​ണ​ക.​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്.


Share our post
Continue Reading

KELAKAM

കണ്ണൂർ വിമാനത്താവള നാലുവരിപ്പാത; കൊട്ടിയൂരിൽ 247 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും

Published

on

Share our post

കേ​ള​കം: ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലു​മാ​യി നി​ർ​മി​ക്കു​ന്ന മാ​ന​ന്ത​വാ​ടി ബോ​യ്‌​സ് ടൗ​ൺ -പേ​രാ​വൂ​ർ -ശി​വ​പു​രം-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള ക​ണ​ക്ടി​വി​റ്റി നാ​ലു​വ​രി പാ​ത​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പൊ​തു​വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്നു.വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൊ​തു​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​ന്റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി, റോ​ഡ് നി​ർ​മി​ക്കു​മ്പോ​ൾ സ്ഥ​ലം, സ്ഥാ​പ​നം, വീ​ടു​ക​ൾ, മ​റ്റ് സ്വ​ത്തു​ക്ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ​യും തൊ​ഴി​ൽ ന​ഷ്ട്‌​ട​പെ​ടു​ന്ന​വ​രു​ടെ​യും യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്.റോ​ഡ് ക​ട​ന്നു പോ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൊ​തു​വി​ചാ​ര​ണ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 554 പേ​ർ സ്ഥ​ലം വി​ട്ടു കൊ​ടു​ക്കു​ന്നു. 247 ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കും. 185 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ടം സം​ഭ​വി​ക്കും.നൂ​റോ​ളം വാ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ, ഫ്ലാ​റ്റ് പോ​ലു​ള്ള അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യും ഇ​ല്ലാ​താ​കും. കേ​ള​ക​ത്ത് 211 പേ​ർ​ക്കാ​ണ് ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​ത്. ക​ണി​ച്ചാ​റി​ൽ 196 പേ​ർ​ക്ക് ഭൂ​മി ന​ഷ്ട​പ്പെ​ടും. മാ​ലൂ​രി​ൽ 734 പേ​ർ​ക്കും പേ​രാ​വൂ​രി​ൽ 571 പേ​ർ​ക്കും ഭൂ​മി ന​ഷ്ട​പ്പെ​ടും.


Share our post
Continue Reading

Trending

error: Content is protected !!