THALASSERRY
തലശ്ശേരി കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സംയുക്ത പരിശോധന നടത്തി

തലശ്ശേരി: കടൽ പാലത്തിന് സമീപത്തെ വിവിധ ലോഡ്ജുകളിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം, ഗവർമെന്റ് ഹോസ്പിറ്റൽ ആരോഗ്യവിഭാഗം റവന്യൂ വിഭാഗം, എൻജിനീയറിങ് വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി.പരിശോധനയിൽ സ്ഥാപനങ്ങളുടെ ലൈസൻസ് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ശുചിത്വം ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ കെട്ടിടത്തിന്റെ നമ്പറുകൾ, അനധികൃത നിർമ്മാണം, കാലപ്പഴക്കം, സ്ട്രക്ചർ സ്റ്റെബിലിറ്റി തുടങ്ങിയവ പരിശോധിച്ചു.കടൽപ്പാലം പരിസരത്ത് ജൈവ അജൈവ മാലിന്യങ്ങൾ കടലിലും പൊതുസ്ഥലത്തും വലിച്ചെറിയുന്നതിനെപറ്റിയും അതിഥി തൊഴിലാളികൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊതു സ്ഥലത്ത് പുകവലിക്കുന്നതിനെകുറിച്ചും വെറ്റില, തമ്പാക്ക് മുറുക്കി തുപ്പുന്നതിനെക്കുറിച്ചും , മലമൂത്ര വിസർജനം നടത്തുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ അനുവദനീയമായതിൽ കൂടുതൽ എണ്ണത്തിൽ താമസിക്കുന്നതിനെക്കുറിച്ചും നഗരസഭയ്ക്ക് ധാരാളം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജ്കളിൽ പരിശോധന നടത്തിയത്.ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് സംയുക്ത പരിശോധനാ സംഘം അറിയിച്ചു.
THALASSERRY
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റിൽ


തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.
THALASSERRY
കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയ പെരുന്നാള്‍ സമ്മാനമായി നാടിന് സമര്‍പ്പിക്കും


തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത് ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമെടുത്തു.ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ സിന്ധു, എ.ജി.എം. ഐസക് വര്‍ഗ്ഗീസ്, എസ്.പി.എല്‍ ലിമിറ്റഡ് ജനറല്‍ മാനേജര്‍ മഹേശ്വരന്, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡര്‍ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജ്ജുന് എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കിഫ്ബി സഹായത്തോടെ നിര്‍മ്മിക്കുന്ന സംസ്ഥാനത്ത പത്ത് ആര്.ഒ.ബി.കളിലൊന്നായ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രസ്തുത കാലയളവിനുള്ളില്‍ അവസാന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതിനും പുരോഗതി ആഴ്ചതോറും സ്പീക്കറുടെ ഓഫീസ് നേരിട്ട് വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടനതീയതി നിശ്ചയിക്കുന്നതിനും യോഗം തീരുമാനമെടുത്തു.കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം ചെറിയപെരുന്നാല്‍ സമ്മാനമായി തലശ്ശേരി നിവാസികള്‍ക്ക് സമര്‍പ്പിക്കുന്നതോടെ കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വര്‍ഷങ്ങളായുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.
THALASSERRY
പൊന്ന്യത്തങ്കത്തിന് നാളെ തുടക്കം


തലശ്ശേരി : വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്യത്തങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും.തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 21 മുതൽ 27 വരെയാണ് പൊന്യത്തങ്കം. കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തിയത് കുംഭം 10, 11 തീയതികളിലായാണ്. ഇതിനെ അനുസ്മരിച്ചാണ് അങ്കം. വെള്ളിയാഴ്ച ആരംഭിക്കുന്ന പൊന്ന്യ ത്തങ്കത്തിൽ ദിവസേന കളരിപ്പയറ്റ്, കലാമത്സരങ്ങൾ, വിവിധ മ്യൂസിക് ബാൻഡുകളുടെ പരിപാടികൾ എന്നിവ നടക്കും. 21ന് മസാല കോഫി, 22ന് തേക്കിൻകാട് ബാൻഡ്, 23ന് വൈബ്സ് ഓഫ് കേരള, 24ന് അതുൽ നറുകരയുടെഫോക്ക് ഗ്രാഫർ, 25ന് തൈക്കൂടം ബ്രിഡ്, 26ന് എം ജി ശ്രീകുമാർ-കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന ഗാനമേള, 27ന് റിമി ടോമി സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്