IRITTY
ഇരിട്ടി ടൗണില്‍ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി
ഇരിട്ടി: ക്രിസ്‍മസ് തലേന്ന് കടുത്ത ഗതാഗത കുരുക്ക് കാരണം ബുദ്ധിമുട്ടിയ ഇരിട്ടി ടൗണില്‍ അനധികൃത പാർക്കിംഗിനെതിരെ പോലീസ് നടപടി.രാവിലെ11ന് ആരംഭിച്ച പോലീസ് പരിശോധനയില്‍ 100 ഓളം വാഹങ്ങങ്ങളില്‍ സ്റ്റിക്കർ ഒട്ടിച്ചു. ഒരുമണിക്കൂർ മാത്രമാണ് പാർക്കിംഗ് സമയം എങ്കിലും ക്രിസ്മസ് പ്രമാണിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് വീണ്ടും പരിശോധനക്ക് എത്തിയത്.രണ്ടാം വട്ട പരിശോധനയില്‍ രണ്ട് മണിക്കൂറിനു മുകളില്‍ പാർക്ക് ചെയ്ത 33 വാഹനങ്ങള്‍ക്ക് ഫൈനിട്ടു.കൂടുതല്‍ സമയം പാർക്ക് ചെയ്ത വാഹനത്തില്‍ ഫൈനിട്ടതായി രേഖപ്പെടുത്തിയ സ്റ്റിക്കർ പോലീസ് ഒട്ടിച്ചു. വാഹനങ്ങളില്‍ അധികവും ഇരിട്ടിയിലെ തന്നെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുടെതാണെന്നാണ് പോലീസ് പറയുന്നത്. ഫൈൻ ഇട്ടതില്‍ മറ്റൊരു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ വാഹനവും ഉണ്ടായിരുന്നു. 250 രൂപയാണ് ഫൈൻ അടയ്‌ക്കേണ്ടത്.
IRITTY
സൈനുദ്ദീൻ വധക്കേസ് ;പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ
ഇരിട്ടി:പരോളില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ .വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി ഇരിട്ടി പയഞ്ചേരി വായനശാലയിലെ ബിനീഷ് വാഴക്കാടന്‍ (44 )ആണ് ജബ്ബാര്‍ക്കടവിലെ വാടക മുറിയില്‍ തൂങ്ങിമരിച്ചത്.
പരേതനായ കൃഷ്ണന്‍ – രോഹിണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍.ഷാജി,ഷൈജു.
IRITTY
മലയോര ഹൈവേ: ഭൂമി വിട്ടു നൽകാൻ സ്‌കൂൾ അധികൃതർക്ക് നിർദേശം
മലയോര ഹൈവേയിൽ വള്ളിത്തോട്-അമ്പായത്തോട് റോഡിൽ ഉൾപ്പെടുന്ന ആനപ്പന്തി ഗവ എൽ പി സ്‌കൂളിന്റെ സ്ഥലം റോഡ് വികസനത്തിനായി വിട്ടു നൽകണമെന്ന് മന്ത്രി ഒ ആർ കേളു സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചു. മലയോര ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് ഭൂമി വിട്ടു നൽകുന്നതിന് സ്‌കൂൾ അധികൃതർ തടസ്സം നിൽക്കുകയാണെന്ന അങ്ങാടിക്കടവ് സ്വദേശി സി.ടി കുര്യന്റെ പരാതിയിലാണ് മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി തുടങ്ങിയ വള്ളിത്തോട്-മണത്തണ ഹിൽ ഹൈവേയ്ക്ക് സ്‌കൂളിന്റ ഇടതുവശത്തുമുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും ഒന്നര മീറ്ററും വലതുവശത്തുള്ള റോഡിനോട് ചേർന്ന് പഴയ മതിലിൽ നിന്നും 1.40 മീറ്ററും സ്ഥലം നൽകിയാൽ ആവശ്യമായ 12 മീറ്റർ വീതി ലഭിക്കുമെന്ന് അസിസ്റ്റൻറ് എൻജിനീയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇരിട്ടി എഇഒ അദാലത്തിൽ ഹാജരായിരുന്നു.
IRITTY
ഇരിട്ടി പുഷ്‌പ്പോത്സവം 20ന് ആരംഭിക്കും
ഇരിട്ടിയിലെ കലാ, സാസ്‌ക്കാരിക പ്രവർത്തകരുടെ കൂട്ടായ്മ്മയായ മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തുന്ന ഒന്നാമത് ഇരിട്ടി പുഷ്‌പ്പോത്സവം 20ന് ആരംഭിക്കും . ഇരിട്ടി തവക്കൽ കോപ്ലക്‌സിന് സമീപത്തെ മൈതാനിയിൽ 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് പുഷ്പ്പ നഗരിഒരുക്കുകഎന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു