Connect with us

Kerala

പാല്‍പ്പൊടി പാക്കറ്റുകളിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

കോഴിക്കേട് : വാഴക്കാട് പൊലീസ് പിടികൂടിയ എം.ഡി.എം.എ സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510 ഗ്രാം എംഡിഎംഎ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അരക്കിലോയില്‍ അധികം സിന്തറ്റിക്ക് ലഹരിമരുന്ന് പിടികൂടിയത്.

ലഹരി എത്തിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശത്തു ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ചെമ്മാട് സ്വദേശി അബു താഹിര്‍ ആണ് ഷബീബിന്റെ നിര്‍ദേശപ്രകാരം എംഡിഎംഎ വിദേശത്തു നിന്ന് എത്തിച്ചത്. വിദേശത്തു നിന്നു പാല്‍പ്പൊടി പാക്കറ്റുകളിലാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയത്. തുടര്‍ന്ന് ഷബീബിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു.

ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എംഡിഎംഎ കൈപ്പറ്റാന്‍ രണ്ടു സിനിമാ നടിമാര്‍ എറണാകുളത്തു നിന്ന് എത്തുമെന്നും അതവര്‍ക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ ആരാണ് വരുന്നതെന്നോ നടിമാര്‍ ആരൊക്കെ എന്നോ ഷബീബിന് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം. പുതുവത്സര പാര്‍ട്ടി ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വില്‍പന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


Share our post

Kerala

വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു

Published

on

Share our post

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം.


Share our post
Continue Reading

Kerala

ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

Published

on

Share our post

പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം.നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ബി.പി.എല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ബി.പി.എല്‍ ആനുകൂല്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ് സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതാണ്.പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍, കുടിവെള്ള ചാര്‍ജ് കുടിശ്ശിക എന്നിവയുള്ളവര്‍ക്ക് ജനുവരി 31-നു മുന്‍പ് മീറ്റര്‍ മാറ്റിവയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താല്‍ മാത്രമേ ആനുകൂല്യം ലഭ്യമാകുവെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.


Share our post
Continue Reading

Kerala

30 സ്മാർട്ട് അങ്കണവാടികൾ കൂടി;സംസ്ഥാനതല ഉദ്ഘാടനം 26ന്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എ.മാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, കെപി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനൻ, എം. വിജിൻ, കെ.വി. സുമേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമാവുന്നത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർഥ്യമാവുകയാണ്. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രാരംഭ ശൈശവ കാല സംരക്ഷണം നൽകുന്നതിനും അങ്കണവാടികളിൽ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല ലഭ്യത അനുസരിച്ച് പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ. എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!