Connect with us

Kannur

കണ്ണൂരിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോര്‍പ്പറേഷന്‍ മുഖാമുഖം

Published

on

Share our post

കണ്ണൂര്‍:കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് സര്‍ക്കാരും വ്യാപാരി വ്യവസായ മേഖലയിലെ സംരംഭകരും ഒറ്റക്കെട്ടായി നിന്നാല്‍ കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂടുമെന്ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച മുഖാമുഖം. ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ ഭാഗമായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ നടത്തിയ മുഖാമുഖം സദസാണ് കണ്ണൂരിന്റെ വികസനകുതിപ്പിനുള്ള ചര്‍ച്ചാവേദിയായി മാറിയത്. നമ്മുടെ നാട്ടില്‍ സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ സഹായത്താല്‍ വ്യാപാരി വ്യവസായികളും ശ്രമിക്കണമെന്നും അതുവഴി കൂടുതല്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മുഖാമുഖം സദസ് അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ച് കൈകോര്‍ത്താല്‍ കണ്ണൂര്‍ നഗരത്തില്‍ വികസന വളര്‍ച്ചയിലൂടെ വന്‍മുന്നേറ്റം സാധ്യമാക്കാനാകുമെന്ന് മേയര്‍ പറഞ്ഞു.

ഗ്ലോബല്‍ ജോബ് ഫെയറില്‍ വിദേശ കമ്പനികളെ കൊണ്ടുവരുന്നത് വഴി മറ്റൊരു വികസന ഇടനാഴി കൂടിയാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പഠനത്തോടൊപ്പം ജോലിയെന്ന ആശയത്തില്‍ ഊന്നി പാര്‍ട് ടൈം ജോലി നല്‍കാനും ഗ്ലോബല്‍ ജോബ് ഫെയര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതിനായി വ്യാപാരി-വ്യവസായികളുടെ സഹകരണം അനിവാര്യമാണെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. ആവശ്യമായ തൊഴില്‍ നൈപുണ്യമുള്ളവരെ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചേമ്പര്‍ സെക്രട്ടറിയും വിദ്യാഭ്യാസ സംരംഭകനുമായ സി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചല്ല പല സംരംഭകരും തൊഴില്‍ നല്‍കുന്നതെന്ന് വ്യവസായി ടി പി അബ്ബാസ് ഹാജി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ തൊഴില്‍പരിശീലനം നല്‍കാന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായ സമിതി പ്രതിനിധി സി മനോഹരന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ ഫോര്‍ട്ട് വഴി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അബ്ദുല്‍ഖാദര്‍ പനക്കാട്ട് പറഞ്ഞു. പഠനത്തിനും ജോലിക്കുമായി മറ്റിടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ കൂടുതല്‍ സംരംഭങ്ങള്‍ കൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി കെ വി സലീം പറഞ്ഞു.
സര്‍ക്കാരിന്റെ സഹകരണത്തോടെ നിരവധി സംരംഭങ്ങള്‍ തുടങ്ങാന്‍ സാധ്യതകളുണ്ടെന്നും അത് ഉപയോഗപ്പെടുത്താന്‍ സംരംഭകര്‍ തയ്യാറാകണമെന്നും കെ എസ് എസ് ഐ എ ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍കരീം വ്യക്തമാക്കി. തൊഴിലില്ലായ്മല്ല തൊഴിലിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് യുവത്വം നേരിടുന്ന പ്രശ്‌നമെന്ന് ഫ്യൂമ ഫൗണ്ടര്‍ പ്രസിഡന്റ് കെ പി രവീന്ദ്രന്‍ പറഞ്ഞു. വ്യവസായ കേന്ദ്രം ജില്ലാ ജനറല്‍മാനേജര്‍ കെ എസ് അജിമോന്‍, ചേമ്പര്‍ പ്രസിഡന്റ് ടി കെ രമേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സംരംഭക വര്‍ഷത്തില്‍ കോര്‍പ്പറേഷനില്‍ 2392 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞെന്നും ഇതിലൂടെ 6409 തൊഴിലവസരം സൃഷ്ടിക്കാന്‍ സാധിച്ചെന്നും അജിമോന്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര ആമുഖ ഭാഷണം നടത്തി. ചേമ്പര്‍ ട്രഷറര്‍ നാരായണന്‍കുട്ടി, അംഗം ഹാഷിഖ് മാമു, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു എളയാവൂര്‍, എം പി രാജേഷ്, സിയാദ് തങ്ങള്‍, വി കെ ശ്രീലത, ഷാഹിന മൊയ്തീന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വിവിധ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ മുഖാമുഖത്തില്‍ സംസാരിച്ചു.


Share our post

Kannur

ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

Published

on

Share our post

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർ‌ടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്‌.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാ‍ഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.

സർവീസുകൾ റദ്ദാക്കി

പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർ‌വീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.


Share our post
Continue Reading

Kannur

ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

Published

on

Share our post

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.


Share our post
Continue Reading

Kannur

തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

Published

on

Share our post

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!