ലോണ്‍ ആപ്പുകള്‍ക്ക് പൂട്ട് വീഴും, കരട് ബില്ലുമായി കേന്ദ്രം

റിസര്‍വ് ബാങ്ക് അല്ലെങ്കില്‍ മറ്റ് നിയന്ത്രണ ഏജന്‍സികളുടെ അനുമതിയില്ലാതെ വായ്പ നല്‍കുന്നതും മറ്റ് സാമ്പത്തിക ഇടപാട് നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനുള്ള നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബില്‍ കേന്ദ്രം അവതരിപ്പിച്ചു. ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ട് വീഴും. അനുമതിയില്ലാതെ വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം വരുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൊബൈല്‍ വഴിയുള്ള വായ്പ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ വായ്പകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന പലിശ നിരക്കും ഒളിഞ്ഞിരിക്കുന്ന നിരവധി ചാര്‍ജും ഈടാക്കുന്നുണ്ട്.വായ്പ മുടങ്ങുമ്പോള്‍ വ്യക്തികളെ ആക്രമിക്കുന്ന സംഭവങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇത് കണക്കിലെടുത്ത് 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ ഗൂഗിള്‍ ഇത്തരത്തിലുള്ള 2,200-ൽ അധികം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.