PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്യാമ്പ്
പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി ചെസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാംപിലേക്കുള്ള രജിസ്ട്രേഷനും രക്ഷാകർത്താക്കൾക്കുള്ള ക്ലാസും ഞായറാഴ്ച വൈകിട്ട് നാലിന് ജിമ്മി ജോർജ് അക്കാദമിക്ക് സമീപത്തെ ഗുഡ് എർത്ത് ചെസ് കഫെയിൽ നടക്കും. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്യും. ഫോൺ : 9388 77 55 70, 8075 90 28 72.
PERAVOOR
കാട്ടുമാടം സെൻട്ര പേരാവൂരിൽ പ്രവർത്തനം തുടങ്ങി
പേരാവൂർ: കാട്ടുമാടം ഗ്രൂപ്പിൻ്റെ നവീന സംരംഭമായ കാട്ടുമാടം സെൻട്ര പേരാവൂരിൽ പ്രവർത്തനം തുടങ്ങി. കൊട്ടിയൂർ റോഡിൽ മഴവില്ല് പൂക്കടക്ക് എതിർവശം ബഹുനില കെട്ടിടത്തിലാണ് നവീകരിച്ച കാട്ടുമാടം സെൻട്ര പ്രവർത്തിക്കുന്നത്. ഷോറൂമിൻ്റെ ഉദ്ഘാടനം മാനേജ്മെൻറ് പ്രതിനിധി കെ.മൊയ്തീൻ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ഷബി നന്ത്യത്ത്, കാട്ടുമാടം സെൻട്ര എം.ഡി കാട്ടുമാടം മുഹമ്മദ്, ജമീല കാട്ടുമാടം, അലി കാട്ടുമാടം, മുസ്തഫ കാട്ടുമാടം, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
PERAVOOR
ചരിത്രമായി കാനറാ ബാങ്ക് പേരാവൂർ മാരത്തൺ
പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ആറാമത് കാനറ ബാങ്ക് പേരാവൂർ മാരത്തൺ ചരിത്രമായി മാറി. പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള മാരത്തൺ ഇക്കുറി 5300 -ലധികം പേരെ പങ്കെടുപ്പിച്ച് ഉത്തരകേരളത്തിൽ ഒന്നാമതായി.
10.5 കിലോമീറ്റർ ഓപ്പൺ കാറ്റഗറിയിൽ എം.മനു പാലക്കാട് ഒന്നാം സ്ഥാനം നേടി. അർ.എസ്.മനോജ് , മുഹമ്മദ് സബീൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ സപ്ന പട്ടേൽ , അഞ്ജു മുരുകൻ , ജി.സിൻസി എന്നിവർ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
18 വയസിനു താഴെയുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ബിട്ടൊ ജോസഫ് , എസ്.പ്രണവ് , മോഹിത് കുമാർ പട്ടേൽ എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ രേവതി രാജൻ , എ.അനുശ്രേയ , നിവ്യമോൾ തോമസ് എന്നിവരും ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലെത്തി.
മുതിർന്ന പൗരന്മാർക്കുള്ള പുരുഷ വിഭാഗത്തിൽ കെ.പ്രഭാകർ , സാബു പോൾ , സജി അഗസ്റ്റിൻ എന്നിവരും വനിതാ വിഭാഗത്തിൽ ടി.വി.തമ്പായി , ലവ്ലി ജോൺസൺ , എൻ.സി.നിർമല എന്നിവരും ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെത്തി.
മാരത്തണിന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ 5.55ന് നടന്ന സൈക്കിൾ റേസ് ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി ഫ്ളാഗ് ഓഫ് ചെയ്തു. ആറുമണിക്ക് പത്തര കിലോമീറ്റർ മാരത്തൺ ഒളിമ്പ്യൻ അഞ്ജുബോബി ജോർജ് , സണ്ണി ജോസഫ് എം.എൽ.എ ,തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ, കാനറ ബാങ്ക് ഡി.ജി.എം ലതാ .പി. കുറുപ്പ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ്സ്റ്റാൻലി ജോർജ് അധ്യക്ഷനായി.
7.40ന് വീൽ ചെയർ റേസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും7.45ന് റോളർ സ്കേറ്റിങ്ങും ഫാമിലി ഫൺ റണ്ണൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനും ഫ്ളാഗ് ഓഫ് ചെയ്തു. പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചൻ അധ്യക്ഷനായി.
കാനറാ ബാങ്ക് റീജിയണൽ ഒഫീസ് ഡി.എം. പി.കെ.അനിൽകുമാർ , ഡി.എം. കുമാർ നായ്ക് , ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അസി.ജനറൽ മാനേജർ മനോജ് , റേസ് ഡയറക്ടർ അജിത്ത് മാർക്കോസ് , പി.എസ്.എഫ് പ്രതിനിധികളായ ഡെന്നി ജോസഫ് ,പ്രദീപൻ പുത്തലത്ത് , എബി ജോൺ , അബ്രഹാം തോമസ് , അനൂപ് നാരായണൻ എന്നിവർ സംസാരിച്ചു. ആറു വിഭാഗങ്ങളിലായി 60 പേർക്ക് 1,18,000 രൂപ ക്യാഷ്പ്രൈസ് നല്കി.
PERAVOOR
കുനിത്തല ഗവ.എൽ. പി.സ്കൂളിൽ പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം ഇന്ന്
പേരാവൂർ : കുനിത്തല ഗവ.എൽ. പി.സ്കൂൾ പിടിഎയുടെ ഓർമ്മച്ചെപ്പ് എന്ന പൂർവ വിദ്യാർത്ഥി- അധ്യാപക സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും64 വർഷം മുൻപ് സ്ഥാപിതമായ കുനിത്തല ജി.എൽ. പി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പൂർവ വിദ്യാർഥി -അധ്യാപക സംഗമം സംഘടിപ്പിക്കുന്നത്. ഡോ.വി. ശിവദാസൻ എം. പി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിക്കുന്നത്. പൂർവ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പൂർവാധ്യാപകരെ കാണുന്നതിനും പഴയ ഓർമ്മകൾ പങ്കുവെക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു