Connect with us

Kannur

ജനുവരിയിൽ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം

Published

on

Share our post

മഞ്ഞപ്പിത്ത പകർച്ചവ്യാധിക്കെതിരായ ആരോഗ്യ വകുപ്പിന്റെ നടപടികളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണമെന്ന് ഡി.എം.ഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് നിർദേശിച്ചു. മഞ്ഞപ്പിത്ത പ്രതിരോധം ശക്തമാക്കാൻ ഡി.എം.ഒ ഓഫീസിൽ ചേർന്ന പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ജനുവരിയിൽ ആദ്യ രണ്ടാഴ്ച ക്ലോറിനേഷൻ വാരമായി ആചരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും പിന്തുണ ഇതിന് അഭ്യർഥിച്ചു.രോഗവ്യാപനം കണ്ടെത്തിയ തളിപ്പറമ്പിൽ സ്വകാര്യ കുടിവെള്ളം വിതരണം ആരോഗ്യവകുപ്പിന്റെ പരിശോധനക്കും അനുമതിയോടെയും മാത്രമേ പാടുള്ളൂ എന്ന് നഗരസഭയോട് നിർദേശിക്കും.
ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ കൂടെ ജോലി ചെയ്യുന്നവരുടെ പരിശോധന നിർബന്ധമാക്കും. പകർച്ച വ്യാധി നിയമപ്രകാരം സ്ഥാപനം അടച്ചിടാൻ നടപടി സ്വീകരിക്കും. തളിപ്പറമ്പിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും.
നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപമുള്ള കിണറുകൾ, സെപ്റ്റിക് ടാങ്കുകൾ സ്ഥിതി ചെയ്യുന്നതിനോട് ചേർന്ന കുന്നിൻ ചെരിവുകളിലെ കിണറുകൾ എന്നീ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കും. ഇവ ഇടവിട്ട് ഇടവിട്ട് സൂപ്പർ ക്ലോറിനേറ്റ് ചെയ്യണമെന്നും നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നടപടികൾക്ക് തളിപ്പറമ്പിലെ വ്യാപാരികളും പൗരസമൂഹവും നൽകുന്ന പിന്തുണ തുടരണമെന്ന് ഡിഎംഒ അഭ്യർഥിച്ചു.


Share our post

Kannur

സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കീറ രാമന്‍ അന്തരിച്ചു

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87) അന്തരിച്ചു. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായി. എകെജിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പിന്നീട് എം.വി രാഘവനെതിരെ പാര്‍ട്ടി നടപടി എടുത്തതിനെതിരെ പ്രതിഷേധിച്ചതിന് ഏരിയ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടതോടെ എം.വി രാഘവനൊപ്പം സിഎംപിയില്‍ സജീവമായി. 1996ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭാര്യ: പരേതയായ ടി. രതീദേവി (കല്യാശേരി സഹകരണ ബാങ്ക് റിട്ട മാനേജര്‍). മക്കള്‍: രാജേഷ് (എന്‍ജിനീയര്‍, ചെന്നൈ), രതീഷ്. മരുമക്കള്‍: ലിജിത, വിജിത. മൃതദേഹം ഇന്ന് 9.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലും 10.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് 12-ന് ഏഴാംമൈല്‍ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

Published

on

Share our post

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!