Kerala
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം; 24 കാരന് ദാരുണാന്ത്യം
വയനാട്: വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് 24 കാരനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ (24) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്.ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന 3 പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെയായിരുന്നു ലോറിയും. നിയന്ത്രണം വിട്ടതിനെ തുടർന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ഊട്ടിയിലേക്ക് യാത്ര പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അതേ സമയം ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നുവന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
Kerala
കേരള ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക്,രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി.രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് പുതിയ കേരള ഗവർണർ.സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത തുടരുന്നതിടെയാണ് മാറ്റം. സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.നിലവിലെ ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറെ കേരള ഗവർണറായും നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല മണിപ്പുർ ഗവർണറാകും.
Kerala
സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്ബാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ഏവർക്കും ഷോർട്ട് ന്യൂസ് കണ്ണൂരിന്റെ ക്രിസ്മസ് ആശംസകൾ.ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്ന് മാർപാപ്പ ആഹ്വനം ചെയ്തു.
മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാത്രിയും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുള്‍ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കിയിരിക്കുകയാണ് നാടും നഗരവും. കരോള്‍ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി വിശ്വാസികളുടെ കൂടിച്ചേരലുകള്‍ ഇത്തവണത്തെ ആഘോഷത്തിനും മാറ്റേകിഡിസംബർ പിറന്നതോടെ വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. വീടുകളില്‍ നക്ഷത്രങ്ങള്‍ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നല്‍കി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി.സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകള്‍ നടന്നു. പാതിര കുർബാനകളില്‍ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നിവിടങ്ങളില്‍ വൈദികർ കുർബാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Kerala
വയോധികയെ തെരുവുനായ ആക്രമിച്ച് കൊന്നു; മുഖം പൂര്‍ണമായും കടിച്ചെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ് (81)മരിച്ചത്. മുഖം പൂര്‍ണമായും തെരുവുനായ കടിച്ചെടുത്തു. വീട്ടുമുറ്റത്തിരുന്ന വയോധികയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. ഇതിനിടെയായിരുന്നു ദാരുണമായ സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു