Connect with us

Kerala

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Published

on

Share our post

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബ്ബലപ്പെട്ടുവരുന്നു. ചോദ്യപേപ്പർ ചോർന്നത് ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കി കാണുന്നത്. ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.


Share our post

Kerala

കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

Published

on

Share our post

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

ചുളുവിലക്ക് കൊണ്ടുവരുന്ന അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുന്നവർ ശ്രദ്ധിക്കണം- ട്രാൻസ്‌പോർട്ട് കമ്മീഷണർ

Published

on

Share our post

സ്വകാര്യവാഹനം മറ്റൊരാള്‍ക്ക് വെറുതേ ഉപയോഗിക്കാന്‍ കൊടുത്താലും അത് നിയമവിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേരളത്തിലെ റോഡുകളില്‍ ഇന്ന് ചീറിപാഞ്ഞ് ഓടുന്ന ആഡംബര കാറുകള്‍ നിരവധിയാണ്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുളുവിലയ്ക്ക് ലഭിക്കുന്ന ഈ വാഹനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ആവശ്യക്കാര്‍ നിരവധിയുണ്ട്. സ്വപ്ന വാഹനം നിസ്സാരവിലയില്‍ സ്വന്തമാക്കുന്നവര്‍ അറിയാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ശ്രദ്ധിച്ച് വാങ്ങിയില്ലെങ്കില്‍ വലിയ അപകടങ്ങളിലേക്ക് ഇതുകൊണ്ട്‌ എത്തിക്കുമെന്നും നാഗരാജു ഐപിഎസ് പറയുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ഈ രീതി തുടര്‍ന്നവരുന്ന യുവതലമുറ വളരെ മെച്ചപ്പെട്ട ഡ്രൈവിങ് സംസ്‌കാരമുള്ളവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കളര്‍കോട് അപകടത്തിന് പിന്നില്‍ ഒന്നല്ല പല കാരണങ്ങളുണ്ട്, വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ പരിചയക്കുറവാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം.


Share our post
Continue Reading

Kerala

തൃശൂരില്‍ വീട് കയറി ആക്രമണം; രണ്ട് പേര്‍ കുത്തേറ്റു മരിച്ചു

Published

on

Share our post

തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം.സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!